മനാമ: കെ.എം.സി.സി ബഹ്റൈൻ നാദാപുരം മണ്ഡലം കമ്മിറ്റി 2024 - 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിൽ 14 അംഗകമ്മിറ്റി നിലവിൽ വന്നു. ഷൗക്കത്ത് കോരങ്കണ്ടിയെ പ്രസിഡന്റായും ഷഹീർ എടച്ചേരിയെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
കെ.കെ.അഷ്റഫ് -ട്രഷറർ, മുഹമ്മദ് ചെറുമോത്ത്- ഓർഗനൈസിങ് സെക്രട്ടറി. മുജീബ്റഹ്മാൻ കുന്നത്ത്, നൗഷാദ് വാണിമേൽ, ഇബ്രാഹിം പുളിയാവ്, നൗഫൽ കെ.വി, മൊയ്തു കായക്കൊടി -വൈസ് പ്രസിഡന്റുമാർ, ഹമീദ് വാണിമേൽ, അനസ് കോറോത്ത്, മജാസ് പടിഞ്ഞാറേ പറമ്പത്ത്, ഫായിസ് വരിക്കോളി, സിദ്ദീഖ് ചാലപ്പുറം -ജോയിന്റ് സെക്രട്ടറിമാർ എന്നിവരെയും തെരഞ്ഞെടുത്തു.
കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ഉദ്ഘാടനം ചെയ്തു. ജില്ല നേതാക്കളായ ഇസഹാക്ക് വില്യാപ്പള്ളി, സുബൈർ പുളിയാവ്, ലത്തീഫ് വരിക്കോളി, കുടുംബം കുഞ്ഞബ്ദുല്ല സൈനുദ്ദീൻ തങ്ങൾ, കെ.കെ.സി മുനീർ തുടങ്ങിയവർ ആശംസകൾ നേർന്നു. അഷ്റഫ് കെ.കെ.അഴിയൂർ, അഷറഫ് തോടന്നൂർ, അസ്കർ വടകര, റഷീദ് കെ.കെ.തുടങ്ങിയവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഷ്റഫ് കെ.കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ നൗഷാദ് വാണിമേൽ സ്വാഗതവും ഷഹീർ എടച്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.