മനാമ: മനാമ കെ.എം.സി.സി ആസ്ഥാനത്ത് ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര ദേശീയപതാക ഉയർത്തി. തുടർന്ന് വിദ്യാർഥി വിദ്യാർഥിനികൾ സംയുക്തമായി ദേശീയ ഗാനം ആലപിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കെ.എം.സി. സാംസ്കാരിക വിഭാഗമായ ഒലീവ് സാംസ്കാരിക വേദി ദേശിയോദ്ഗ്രഥന ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഒലീവ് സാംസ്കാരിക വേദി ചെയർമാൻ റഫീഖ് തോട്ടക്കര അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര ഉദ്ഘാടം ചെയ്തു.
ക്വിസ് മത്സര വിജയികളെ സംസ്ഥാന ട്രഷറർ കെ.പി മുസ്തഫ പ്രഖ്യാപിച്ചു. സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപമംഗലം, ഭാരവാഹികളായ എ.പി ഫൈസൽ, സഹീർ കാട്ടാമ്പള്ളി, ഫൈസൽ കോട്ടപ്പള്ളി, അഷറഫ് കക്കണ്ടി, ഫൈസൽ കണ്ടിത്താഴ, മുൻ സംസ്ഥാന ഭാരവാഹികളായ അസൈനാർ കളത്തിങ്ങൽ, ഒ.കെ കാസിം ജില്ല പ്രസിഡന്‍റുമാരായ ഇസ്ഹാഖ് വില്യാപ്പിള്ളി, ഇഖ്ബാൽ താനൂർ വളണ്ടിയർ കൺവീനർ റിയാസ് ഒമാനൂർ എന്നിവർ സന്നിഹിതരായിരുന്നു. സഹൽ തൊടുപുഴ സ്വാഗതവും നൗഫൽ പടിഞ്ഞാറങ്ങാടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.