മനാമ: അന്താരാഷ്ട്ര സൈക്കിൾ സഞ്ചാരി ഫായിസ് അലിക്ക് ബഹ്റൈൻ കെ.എം.സി.സി ഓഫിസിൽ സ്വീകരണം നൽകി. കേരളത്തിൽ നിന്നു ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് ഫായിസ് അലി ബഹ്റൈനിലെത്തിയത്.
സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സാഹസികതക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും വിവിധ രാജ്യങ്ങളിലെ മലയാളി സമൂഹം നൽകുന്ന സ്നേഹവായ്പ്പ് എടുത്തു പറയേണ്ടതാണെന്നും ഫായിസ് പറഞ്ഞു.
കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ റഫീഖ് തോട്ടക്കര, കെ.കെ.സി. മുനീർ, സലീം തളങ്കര, അസ്ലം വടകര, ഷാജഹാൻ പരപ്പൻപോയിൽ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ സ്വാഗതവും ശംസുദ്ദീൻ വെള്ളികുളങ്ങര നന്ദിയും പറഞ്ഞു. നേതാക്കളായ വി.എച്ച്. അബ്ദുല്ല, റഷീദ് ആറ്റൂർ, റോണ കരീം ഹാജി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.