മനാമ: കെ.എം.സി.സി ബഹ്റൈൻ ഹമദ്ടൗൺ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘മാനവീയം 24’ന്റെ ഭാഗമായി നടത്തുന്ന അഹ്ലൻ റമദാൻ പ്രഭാഷണ പരിപാടി ഇന്ന്. രാത്രി എട്ടു മുതൽ ഹമദ് ടൗൺ കാനൂമജ്ലിസിലാണ് പരിപാടി നടക്കുന്നതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും.
പരിപാടി ബഹ്റൈൻ കെ.എം.സി.സി പ്രസിഡന്റ് ഹബീബ്റഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ.എം.സി.സി ജനറൽ സെക്രട്ടറി അസൈയിനാർ കളത്തിങ്കൽ സംസാരിക്കും. സ്ത്രീകൾക്കും പരിപാടിയിൽ പങ്കെടുക്കാനവസരം ഒരുക്കിയിട്ടുണ്ട്. പരിപാടിയോടനുബന്ധിച്ച് ബഹ്റൈനിലെ ബിസിനസ് രംഗത്തെ പ്രമുഖരായ സുബൈർ പുളിയാവ്, മൊയ്തു ഹാജി കുരുട്ടി എന്നിവരെ ബിസിനസ് അവാർഡ് നൽകി ആദരിക്കുന്നു.
2014 മുതൽ ഹമദ് ടൗൺ കെ.എം.സി.സി ‘മാനവീയം’ പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും പൊതു സമൂഹത്തിൽനിന്ന് നല്ല പ്രതികരണം ഈ പരിപാടിക്കുണ്ടാവാറുണ്ടെന്നും ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.
സ്വാഗതസംഘം അംഗങ്ങളായ അബൂബക്കർ പാറക്കടവ്, ഇല്യാസ് മുറിച്ചാണ്ടി, സകരിയ എടച്ചേരി, അബ്ബാസ് വയനാട്, ഹുസൈന് വയനാട്, റഫീഖ് തോട്ടക്കര, ഷാജഹാൻ പരപ്പൻപൊയിൽ, റുമയ്സ് കണ്ണൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.