മനാമ: ബഹ്റൈൻ കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ ഇസ്മയിൽ വയനാട് ഉദ്ഘാടനം ചെയ്തു. ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എം.എസ്.എഫ് മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തെഹ്ലിയ മുഖ്യ പ്രഭാഷണം നടത്തി. ബഹ്റൈൻ കെ.എം.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് മഹമൂദ് പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ട്രഷറർ റസാഖ് മൂഴിക്കൽ, ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ, സെക്രട്ടറി നിസാർ ഉസ്മാൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ല കമ്മിറ്റി ഭാരവാഹികളായ ശഹീർ കാട്ടാമ്പള്ളി, ഇസ്മായിൽ പയ്യന്നൂർ, സിദ്ദീഖ് കണ്ണാടിപ്പറമ്പ്, ഫത്താഹ് പൂമംഗലം, ലത്തീഫ് ചെറുകുന്ന്, ഇസ്മായിൽ വട്ടിയേര, നാസർ മുല്ലാളി, ഇബ്രാഹീം വളപട്ടണം, സഹീർ ശിവപുരം എന്നിവർ നേതൃത്വം നൽകി. ജില്ല ജനറൽ സെക്രട്ടറി റൗഫ് മാട്ടൂൽ സ്വാഗതവും ട്രഷറർ അഷ്റഫ് കാക്കണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.