മനാമ: ഈസ്റ്റ് റിഫ കെ.എം.സി.സി ഓഫിസ് ആൻഡ് ഓഡിറ്റോറിയം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഒ.ഐ.സി.സി ദേശീയ വൈസ് പ്രസിഡന്റ് ചെമ്പൻ ജലാൽ, സി.എച്ച് സെന്റർ ചെയർമാൻ എസ്.വി. ജലീൽ, ഇസ്മായിൽ റഹ്മാനി (സമസ്ത റിഫ), സുഹൈൽ മേലടി (അൽ ഫുർഖാൻ സെന്റർ), മുൻ വൈസ് പ്രസിഡന്റ് ഇബ്രാഹിം പുറക്കാട്ടിരി, മുൻ പ്രസിഡന്റ് അമാന അബ്ദുല്ല എന്നിവർ സംസാരിച്ചു.
പി.എം.എ. സലാമിനെ മുസ്തഫ പട്ടാമ്പിയും പ്രഫ. ആബിദ് ഹുസൈൻ തങ്ങളെ മുൻ പ്രസിഡന്റ് എൻ. അബ്ദുൽ അസീസും ഷാൾ അണിയിച്ചു.
മുതിർന്ന നേതാവായിരുന്ന ഒ.വി. അബ്ദുല്ല ഹാജിയുടെ സ്മരണാർഥം ഓഫിസ് ഫർണിച്ചർ നൽകിയ ശംസുദ്ദീൻ (ZAKI സ്വീറ്റ്സ്), സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് അദ്ലിയ, ഫുഡ് സിറ്റി റസ്റ്റാറന്റ്, നാസർ ഉറുതോടി എന്നിവർക്ക് പി.എം.എ. സലാം, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ മെമന്റോ നൽകി.
കേണൽ ഇബ്രാഹിം, അബ്ദുൽ ഫത്താഹ്, ഖോഞ്ചി അബ്ദുൽ ഹമീദ് തുടങ്ങിയ അറബി പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. കെ. റഫീഖ് അധ്യക്ഷത വഹിച്ചു. ടി.ടി. അഷറഫ് സ്വാഗതവും മുഹമ്മദ് അസ്ലം ഖിറാഅത്തും എം.കെ. സിദ്ദീഖ് നന്ദിയും പറഞ്ഞു. ഉസ്മാൻ ടിപ്ടോപ്, ഷമീർ മൂവാറ്റുപുഴ, കെ. സാജിദ്, ഫസലുറഹ്മാൻ, സി.പി. ഉമ്മർ, വി.പി. കുഞ്ഞമ്മദ്, കെ. മുസ്തഫ, നിസാർ മാവിലി, സി.ടി.കെ. സാജിർ, സി.കെ. സജീർ, ആർ.കെ. മുഹമ്മദ്, താജുദ്ദീൻ, ആസിഫ്, ആരിഫ്, റഫീഖ് നെല്ലൂർ, ടി.എ. ജബ്ബാർ, എ.എ. റസാഖ്, ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.