കെ.എം.സി.സി പ്രോട്ടീൻ സമ്മർ ഫിയസ്റ്റ ഉദ്ഘാടനം
മനാമ: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ് -പ്രോട്ടീൻ സമ്മർ ഫിയസ്റ്റക്ക് മനാമ കെ.എം.സി.സി ഹാളിൽ തുടക്കമായി. വൈകീട്ട് ആറിന് രജിസ്ട്രേഷനോടു കൂടി തുടങ്ങിയ പരിപാടികൾ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര ഉദ്ഘാടനം ചെയ്തു.
കുട്ടികളെയും യുവാക്കളെയും ആധുനിക ലോകത്തെ മാറ്റങ്ങൾക്കൊപ്പം കൈപിടിച്ച് നടത്താൻ കെ.എം.സി.സി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി ധിഷണാശാലികളായ നേതാക്കളെയും പ്രഫഷനലുകളെയും വാർത്തെടുക്കാൻ ഇത്തരം ക്യാമ്പുകൾകൊണ്ട് സാധിക്കും.
ഉദ്ഘാടന സെഷനു ശേഷം വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഓറിയന്റേഷൻ ക്ലാസിന് പ്രശസ്ത ലൈഫ് സ്കിൽ ട്രെയ്നർമാരായ നബീൽ പാലത്തും യഹ്യ മുബാറക്കും നേതൃത്വം നൽകി. ജില്ല പ്രസിഡന്റ് ഇക്ബാൽ താനൂർ അധ്യക്ഷനായ ചടങ്ങിന് ആക്ടിങ് ജനറൽ സെക്രട്ടറി വി.കെ. റിയാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ വിദ്യാർഥികൾക്ക് ആശംസകൾ നേർന്നു.
സംസ്ഥാന, ജില്ല ഭാരവാഹികൾ സംബന്ധിച്ച പരിപാടിയിൽ ഷഹീൻ താനാളൂർ നന്ദി പറഞ്ഞു. ഉമ്മർ കൂട്ടിലങ്ങാടി, മുജീബ് ആഡ് വെൽ, മഹറൂഫ്, ശാഫി കോട്ടക്കൽ, റഫീക്ക് അമീൻ കുനിയിൽ, മൊയ്ദീൻ, നൗഷാദ് മുനീർ, കെ.ആർ. ശിഹാബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ക്യാമ്പ് ആഗസ്റ്റ് 16 വരെ നീളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.