അ​ബ്ദു റ​ഹ്മാ​ൻ തു​മ്പോ​ളി​ക്ക് ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: നാ​ല​ര​പ്പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന അ​ബ്ദു​റ​ഹ്മാ​ൻ തു​മ്പോ​ളി​ക്ക് ത​ണ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

മ​നാ​മ കെ ​സി​റ്റി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് ക​ട​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ണ​ലി​ന്റെ തു​ട​ക്ക​കാ​ലം മു​ത​ൽ ത​ന്നെ ത​ണ​ലി​നോ​ടൊ​പ്പം സ​ഞ്ച​രി​ച്ച അ​ബ്ദു റ​ഹ്മാ​ൻ ന​ന്മ​കൊ​ണ്ട് ജീ​വി​തം അ​ട​യാ​ള​പ്പെ​ടു​ത്തി​യ നി​സ്വാ​ർ​ഥ സേ​വ​ക​നാ​ണെ​ന്ന് ആ​ശം​സ​യ​ർ​പ്പി​ച്ചു സം​സാ​രി​ച്ച​വ​ർ പ​റ​ഞ്ഞു.

പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന അ​ദ്ദേ​ഹ​ത്തെ പോ​ലു​ള്ള​വ​രു​ടെ സേ​വ​നം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ്ര​സ്ഥാ​ന​ത്തി​ന് തി​ക​ച്ചും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് ആ​ശം​സ​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​രെ​യും പ്ര​വ​ർ​ത്ത​ന​ത്തെ​യും താ​ൻ എ​ന്നെ​ന്നും ഓ​ർ​ക്കു​മെ​ന്ന് ത​ന്റെ മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​ബ്ദു​റ​ഹ്മാ​ൻ അ​ടി​വ​ര​യി​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് മാ​ഹി സ്വാ​ഗ​ത​വും ജോ.​ട്ര​ഷ​റ​ർ റഷീ​ദ് മാ​ഹി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Thanal Bahrain Chapter gives farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.