മനാമ: തീനാളങ്ങൾ വിഴുങ്ങിയ മനാമ സൂഖിനു സഹായഹസ്തവുമായി കെ.എം.സി.സി പ്രവർത്തകർ. കെ.എം.സി.സി ഓഫിസിൽ ഹെൽപ് ഡെസ്ക് ആരംഭിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു. സൂഖിലെ ഷോപ്പുകൾ ഒഴിപ്പിക്കുന്നതിനും റൂമുകളിൽനിന്ന് പുറത്തിറങ്ങേണ്ടിവന്ന ആളുകൾക്ക് കെ.എം.സി.സി ഓഫിസിൽ വിശ്രമസൗകര്യവും താമസസൗകര്യവും ഭക്ഷണവും ഒരുക്കി.
മനാമയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള റോഡുകൾ സുരക്ഷാകാരണങ്ങളാൽ ഡിഫൻസ് വിഭാഗം അടച്ചിരുന്നു. ആ സ്ഥലങ്ങളിലെ റൂമുകളിലുള്ള ആളുകൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണങ്ങളും പ്രവർത്തകരെത്തിച്ചു നൽകി.
രക്ഷാപ്രവർത്തനത്തിനെത്തിയ ഡിഫൻസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും വിതരണംചെയ്തു. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ, വിവിധ ജില്ല ഭാരവാഹികൾ, മനാമ സൂഖ് ഭാരവാഹികൾ, വളന്‍റിയർമാർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
പ്രതിഭ പ്രവർത്തകർ സേവനത്തിനിടെ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.