മനാമ: എയർ ബബ്ൾ കരാറിന് ചർച്ച നടക്കുന്നതിനു മുമ്പ് ബഹ്റൈൻ കേരളീയ സമാജം നാട്ടിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങിയിരുന്നതായി ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു. വിസ കാലാവധി തീരാറായ ഒേട്ടറെ പേരുടെ സങ്കടങ്ങൾ മനസ്സിലാക്കിയതുകൊണ്ടാണ് ഇത്തരമൊരു കാര്യത്തിന് മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ മാസം അഞ്ച് ചാർേട്ടഡ് വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുവരാനും കഴിഞ്ഞു. 700ഒാളം പേരാണ് ഇതുവഴി ബഹ്റൈനിൽ എത്തിയത്. എയർ ബബ്ൾ ചർച്ച നടക്കുന്നതിനാൽ പിന്നീട് ചാർേട്ടഡ് വിമാനങ്ങൾക്ക് അനുമതി ലഭിച്ചില്ല. എന്നാൽ, സമാജം മുഖേന രജിസ്റ്റർ ചെയ്ത 900ഒാളം യാത്രക്കാർ പിന്നെയും ശേഷിക്കുന്നുണ്ടായിരുന്നു.
ഇവരെ ഗൾഫ് എയർ ചാർേട്ടഡ് വിമാനത്തിൽ കൊണ്ടുവരാൻ കരാറുമുണ്ടാക്കിയിരുന്നു. ഇൗ യാത്രക്കാരാണ് എയർ ബബ്ൾ ആരംഭിച്ചപ്പോൾ ഗൾഫ് എയർ വിമാനങ്ങളിൽ വരുന്നത്. എയർ ബബ്ൾ പ്രഖ്യാപിച്ചശേഷം സമാജം ബുക്കിങ് നിർത്തുകയും ചെയ്തു. സെപ്റ്റംബർ 15ന് തിരുവനന്തപുരത്തുനിന്നും 16ന് കോഴിക്കോട്ടുനിന്നും 120 പേർ വീതം ബഹ്റൈനിൽ എത്തി. 17ന് കൊച്ചിയിൽനിന്നുള്ള വിമാനത്തിൽ 90 പേരും 18ന് കോഴിക്കോട്ടുനിന്ന് 120 പേരും എത്തും. പിന്നീട് 450ഒാളം പേരാണ് ബാക്കിയുള്ളത്. ഇവർ 22, 26, 27, 28 തീയതികളിലുള്ള വിമാനങ്ങളിൽ എത്തും. എന്നാൽ, ഇൗ വിമാനങ്ങളിൽ സമാജത്തിെൻറ യാത്രക്കാർ മാത്രമല്ല ഉള്ളത്.സമാജം ചാർേട്ടഡ് സർവിസുകൾ നടത്തിയത് ബഹ്റൈനിലെ രണ്ടു ട്രാവൽ ഏജൻസികൾ മുഖേനയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.