ഹൃദയാഘാതം​; കൊല്ലം ഇടമുളക്കല്‍ സ്വദേശി ബഹ്റൈനിൽ മരിച്ചു

മനാമ: കൊല്ലം ഇടമുളക്കല്‍ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ മരിച്ചു. പാര്‍വതി നിവാസില്‍ അനീഷ്‌ അപ്പു (47) ആണ് മരിച്ചത്.

ഫ്ലെക്സി വിസയില്‍ നിന്ന് ജോലി ചെയ്തു വരുകയായിരുന്നു. നേരത്തെ ബഹ്റൈനില്‍ ഉണ്ടായിരുന്ന കുടുംബം ഇപ്പോള്‍ നാട്ടിലാണ്.

ഭാര്യ: ജയ്ത ധര്‍മരാജ്. മക്കൾ: പാര്‍വതി, രോഹിത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഐ.സി.ആർ.എഫിന്‍റെ സഹായത്തോടെ കെ.ടി. സലീമിന്‍റെ നേതൃത്വത്തില്‍ നടന്നു വരുന്നു. അനീഷിന്‍റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചിച്ചു.

Tags:    
News Summary - Kollam native Aneesh died in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.