മനാമ: വ്യത്യസ്ത മേഖലയിൽ പ്രാഗല്ഭ്യം തെളിയിച്ച വിദ്യാർഥികളെ കൊല്ലം പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച എജുക്കേഷൻ എക്സലൻസ് അവാർഡ് ചടങ്ങിൽ ആദരിച്ചു.
എം.ബി.ബി.എസ് പൂർത്തിയാക്കിയ ഡോ. നാഫിയ നൗഷാദ് , ഇന്ത്യൻ ആർമിയിലെ ടെക്നിക്കൽ സെക്ഷനിൽ പ്രവേശനം ലഭിച്ച അജ്മൽ ജമാൽ , ഐലൻഡ് ടോപ്പറായ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി കൃഷ്ണ ആർ. നായർ എന്നിവരെയാണ് ആദരിച്ചത്.
ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ചെയർമാനും , കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ, ടി.കെ.എം എൻജിനീയറിങ് കോളജ് അലുമ്നി പ്രസിഡന്റും ,
അൽ മൊയ്ദ് എയർ കണ്ടീഷനിങ് ജനറൽ മാനേജറുമായ ഹാരിസ് മോൻ, എഴുത്തുകാരി മായാ കിരൺ, കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം, ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ , ട്രഷറർ രാജ് കൃഷ്ണൻ , വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി സന്തോഷ് കാവനാട്, സെക്രട്ടറി അനോജ് മാസ്റ്റർ , അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.