കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മ​ത്തി​ൽ​നി​ന്ന്

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റി​ന്റെ​യും ക​ല-​സാ​ഹി​ത്യ വി​ഭാ​ഗം സൃ​ഷ്ടി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് അം​ഗ​ങ്ങ​ളും സൃ​ഷ്ടി അം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ടൂ​ബ്ലി കെ.​പി.​എ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ​രി​പാ​ടി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മോ​നി ഓ​ടി​ക്ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ല​പ്പു​ഴ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ജെ​യ്‌​സ​ൺ കോ​ട​മ്പ​ല​ത്ത് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

കെ.​പി.​എ വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കാ​വ​നാ​ട്, നി​യു​ക്ത സെ​ക്ര​ട്ടേ​റി​യ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ശാ​ന്ത് പ്ര​ബു​ധ​ൻ, കോ​യി​വി​ള മു​ഹ​മ്മ​ദ്, മ​നോ​ജ് ജ​മാ​ൽ, ര​ജീ​ഷ് പ​ട്ടാ​ഴി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ അ​നി​ൽ​കു​മാ​ർ സ്വാ​ഗ​ത​വും സൃ​ഷ്‌​ടി കോ​ഓ​ഡി​നേ​റ്റ​ർ സ്മി​തീ​ഷ്‌ ന​ന്ദി​യും പ​റ​ഞ്ഞു. കോ​ഓ​ഡി​നേ​റ്റ​ർ ജ്യോ​തി പ്ര​മോ​ദ് പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ല​മെ​ന്റ്, സൃ​ഷ്ടി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Kollam Pravasi Association Independence Day Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT