മനാമ: കോട്ടയം പ്രവാസി ഫോറം കാപിറ്റൽ ഗവർണറേറ്റുമായി ചേർന്ന് ഇഫ്താർ കിറ്റുകൾ നൽകി. കാരുണ്യപ്രവർത്തന രംഗത്ത് ചുരുങ്ങിയ കാലംകൊണ്ട് സജീവ സാന്നിധ്യമായ കോട്ടയം പ്രവാസി ഫോറത്തിന് ലഭിക്കുന്ന അംഗീകാരമായാണ് ഈ സഹകരണത്തെ കാണുന്നതെന്നും അതിന് അവസരം നൽകിയ കാപിറ്റൽ ഗവർണറേറ്റിന് നന്ദി അറിയിക്കുന്നതായും കോട്ടയം പ്രവാസി ഫോറം പ്രസിഡൻറ് സോണിസ് ഫിലിപ്പ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഖമിസിലുള്ള ട്രിനിറ്റി കൺസ്ട്രക്ഷൻ കമ്പനി, ഹാദർ ഇലക്ട്രിക്കൽ കമ്പനി എന്നിവയുടെ ലേബർ ക്യാമ്പുകളിലാണ് കിറ്റ് വിതരണം നടത്തിയത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തിയ വിതരണത്തിന് കോട്ടയം പ്രവാസി ഫോറം സെക്രട്ടറി ശ്രീജു പുന്നവേലി, എക്സിക്യൂട്ടിവ് മെംബർ സിബി തോമസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.