മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയുടെ പത്താം വാർഷികത്തിെൻറ ഭാഗമായി പ്രഖ്യാപിച്ച പത്ത് ചാരിറ്റി പ്രവർത്തനങ്ങളിലെ ആദ്യ സഹായം കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ നാട്ടിൽ കൈമാറി. കൊയിലാണ്ടി നന്തി സ്വദേശിയായ മുഹമ്മദ് സെൻഹാൻ എന്ന കുട്ടിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കുവേണ്ടി സെൻഹാൻ ചികിത്സ സഹായ കമ്മിറ്റി അംഗം വി.കെ.കെ. ഉമ്മർ, കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ് ഗിരീഷ് കാളിയത്തിൽ നിന്നും സഹായം ഏറ്റുവാങ്ങി.
കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ, ജനറൽ സെക്രട്ടറി റഷീദ് മൂടാടി, ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, വൈസ് പ്രസിഡൻറ് ജബ്ബാർ കുട്ടീസ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ലത്തീഫ് കൊയിലാണ്ടി, ഫൈസൽ ഈയഞ്ചേരി, പത്താം വാർഷിക ചാരിറ്റി കമ്മിറ്റി കൺവീനർ ഫാറൂഖ് ബോഡിസോൺ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.