കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതയായി

മനാമ: വൃക്കരോഗത്തെത്തുടർന്ന്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതയായി. പുതുപ്പാടി അടിവാരം പൊട്ടിക്കയ്യിൽ പരേതനായ കുഴിയഞ്ചേരി അഹമ്മദ്​ കുട്ടിയുടെ മകൾ ഷഹനറ (44) ആണ്​ മരിച്ചത്​. ഹൗസ്​മെയ്​ഡ്​ ആയി ജോലി ചെയ്യുകയായിരുന്നു.

കോവിഡ്​ ബാധിച്ചതിനെത്തുടർന്നാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. തുടർന്ന്​ വൃക്ക രോഗത്തിന്​ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സ തുടരുകയായിരുന്നു. ബുധനാഴ്​ച പുലർച്ചെയായിരുന്നു മരണം.

ഭർത്താവ്​: റഫീഖ്​ കുറ്റ്യാടി. മാതാവ്​: സുബൈദ. സഹോദരങ്ങൾ: പരേതനായ ഷാജഹാൻ, ഹുമയൂൺ, ഫൈസൽ, പരേതനായ ജമീസ്​, ജാസർ, ജൗഹർ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.