മനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ 500ൽപരം അംഗങ്ങൾക്ക് ബഹ്‌റൈൻ ഇന്ത്യ മണി എക്സ്ചേഞ്ച് കമ്പനി (ബീക്കോ)യുടെ സഹകരണത്തോടെ അംഗത്വ കാർഡ് വിതരണം ചെയ്തു. അദ്‌ലിയ ഓറ ആർട്സ് സെന്‍ററിൽ സംഘടിപ്പിച്ച യോഗത്തിൽ ആക്ടിങ് പ്രസിഡന്‍റ് സത്യൻ കാവിൽ അധ്യക്ഷത വഹിച്ചു. ബീക്കോ ഓൺലൈൻ ബിസിനസ് മാനേജർ എ.വി. നിതീഷ് അസോസിയേഷൻ അംഗമായ അഷ്‌റഫിന് ആദ്യത്തെ അംഗത്വ കാർഡ് നൽകി ഉദ്ഘാടനം ചെയ്തു. അംഗത്വ കാർഡുമായി ബീക്കോ എക്സ്ചേഞ്ചുവഴി പണം അയക്കുന്ന അംഗങ്ങൾക്ക് സ്പെഷൽ റേറ്റും സർവിസ് ചാർജിൽ ഇളവും അനുവദിക്കുന്നതാണെന്ന് ബീക്കോ എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.
ചീഫ് കോഓഡിനേറ്റർ മനോജ് മയ്യന്നൂർ സംസാരിച്ചു. ശ്രീജിത്ത് കുറിഞ്ഞാലിയോട്, രാജീവ് തുറയൂർ, ഷാനവാസ്, ശ്രീജിത്ത്, അസീസ് കൊടുവള്ളി, വിജയൻ കരിമല, ബിനിൽ, ജ്യോജീഷ്, ബേബിക്കുട്ടൻ, സുബീഷ്, രാജേഷ്, ബഷീർ ഉള്ള്യേരി, അഷ്‌റഫ്, റംഷാദ് എന്നിവർ നേതൃത്വം നൽകി. ബീക്കോ പ്രതിനിധികളായ മുഹമ്മദ് റിസ്വാൻ, ബിനോയ് ബോബൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.