മനാമ: കോവിഡ് ദുരിതകാലത്ത് വീടകങ്ങളിൽ ഒതുങ്ങിയ കൊച്ചു കലാകാരൻമാർക്കും അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കുമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) സംഘടിപ്പിച്ച ഫാമിലി ഫെസ്റ്റ് ശ്രദ്ധേയമായി. ബി.എം.സി ഗ്ലോബലിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് മെംബർ ഡോ. സ്വാസൻ മുഹമ്മദ് അബ്ദുൽ റഹീം കമാൽ മുഖ്യാതിഥിയായി. ബഹ്റൈൻ കേരളീയസമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കെ.പി.എഫിെൻറയും ബി.എം.സിയുടെയും ഫേസ്ബുക്ക് പേജുകളിലൂടെ പ്രോഗ്രാം ലൈവായി ടെലികാസ്റ്റ് ചെയ്തു.
പ്രസിഡൻറ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, കോഴിക്കോട് എം.പി എം.കെ. രാഘവൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് എന്നിവർ നാട്ടിൽനിന്ന് ആശംസകൾ നേർന്നു.
ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്, ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ്, ഐമാക് ബഹ്റൈൻ മീഡിയസിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, സൽമാനിയ ഹോസ്പിറ്റൽ ആക്സിഡൻറ് ആൻറ് എമർജൻസി ചീഫ് ഡോ. പി.വി. ചെറിയാൻ, കെ.പി.എഫ് രക്ഷാധികാരികളായ കെ.ടി. സലീം, വി.സി. ഗോപാലൻ, വൈസ് പ്രസിഡൻറ് ജമാൽ കുറ്റിക്കാട്ടിൽ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ജയേഷ് സ്വാഗതവും ട്രഷറർ റിഷാദ് വലിയകത്ത് നന്ദിയും പറഞ്ഞു. എൻറർടെയിൻമെൻറ് സെക്രട്ടറി അഭിലാഷിെൻറ നേതൃത്വത്തിൽ ഫൈസൽ പാട്ടാണ്ടി, അഷ്റഫ്, അഖിൽ താമരശ്ശേരി, ഹരീഷ്, പ്രജിത്ത്, രജീഷ്, ശശി അക്കരാൽ, ജിതേഷ് ടോപ് മോസ്റ്റ്, അനിൽകുമാർ, പ്രജീഷ്, സഞ്ജയ് ജയേഷ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. നിഖിൽ വടകര സാേങ്കതിക സഹായം നൽകി. അനില, സാബു പാല എന്നിവർ അവതാരകരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.