മനാമ: 10, 12 ക്ലാസുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ 2023ലെ കെ.പി.എ എജുക്കേഷൻ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. ബഹ്റൈനിലും കേരളത്തിലും പഠിച്ച 24 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്. ബഹ്റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ബഹ്റൈൻ കാൾട്ടൻ ഹോട്ടലിൽ സംഘടിപ്പിച്ച അവാർഡുദാന ചടങ്ങിൽ വിശിഷ്ടാതിഥികളിൽനിന്ന് അവാർഡുകൾ ഏറ്റുവാങ്ങി.
കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അധ്യക്ഷനായ ചടങ്ങ് ഇന്ത്യൻ സ്കൂൾ ചെയർമാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ ഉദ്ഘാടനം ചെയ്തു. ടി.കെ.എം എൻജിനീയറിങ് കോളജ് അലുമ്നി പ്രസിഡന്റും അൽ മൊയ്ദ് എയർ കണ്ടീഷനിങ് ജനറൽ മാനേജറുമായ ഹാരിസ് മോൻ മുഖ്യാതിഥിയായും എഴുത്തുകാരി മായ കിരൺ വിശിഷ്ടാതിഥിയായും പങ്കെടുത്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സ്വാഗതവും ട്രഷറർ രാജ് കൃഷ്ണൻ നന്ദിയും പറഞ്ഞു.
കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറിമാരായ സന്തോഷ് കാവനാട്, അനോജ് മാസ്റ്റർ, അസി. ട്രഷറർ ബിനു കുണ്ടറ എന്നിവർ സംബന്ധിച്ചു. അവാർഡ് കമ്മിറ്റി അംഗങ്ങളായ സലിം തയ്യിൽ, അനൂബ് തങ്കച്ചൻ, നവാസ് കുണ്ടറ, ജ്യോതി പ്രമോദ്, നവാസ് കരുനാഗപ്പള്ളി, കൃഷ്ണകുമാർ, അനിൽകുമാർ, ചിൽഡ്രൻസ് പാർലമെന്റ് മെംബർമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.