കെ.​എ​സ്.​സി.​എ സ്പീ​ക്കേ​ഴ്സ് ഫോ​റം 50ാമ​ത് അ​ധ്യാ​യം ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

കെ.​എ​സ്.​സി.​എ സ്പീ​ക്കേ​ഴ്സ് ഫോ​റം 50-ാമ​ത് അ​ധ്യാ​യം ആ​ഘോ​ഷം

മ​നാ​മ: കേ​ര​ള സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സ്പീ​ക്കേ​ഴ്സ് ഫോ​റം 50ാമ​ത് അ​ധ്യാ​യം (വാ​ങ്മ​യം-2024) ആ​ഘോ​ഷം ബി.​എം.​സി ഹാ​ളി​ൽ ന​ട​ന്നു. കെ.​എ​സ്.​സി.​എ പ്ര​സി​ഡ​ന്റ് പ്ര​വീ​ൺ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗോ​പി​നാ​ഥ് മേ​നോ​ൻ മു​ഖ്യാ​തി​ഥി​യും ബ​ഹ്‌​റൈ​ൻ മീ​ഡി​യ സി​റ്റി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ക​നു​മാ​യി​രു​ന്നു.

കെ.​എ​സ്.​സി.​എ സ്പീ​ക്കേ​ഴ്സ് ഫോ​റം ക​ൺ​വീ​ന​ർ അ​നി​ൽ​കു​മാ​ർ യു.​കെ. സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെ.​എ​സ്.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​തീ​ഷ് നാ​രാ​യ​ണ​ൻ, സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ര​ഞ്ചു രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, സ്പീ​ക്കേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്റ് ഷൈ​ൻ നാ​യ​ർ, മു​ൻ സ്പീ​ക്കേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്റ് ര​മ സ​ന്തോ​ഷ്, കെ.​എ​സ്.​സി.​എ മു​ൻ പ്ര​സി​ഡ​ന്റ് സ​ന്തോ​ഷ് കു​മാ​ർ, പ്ര​ദീ​പ് പു​റ​വ​ങ്ക​ര എ​ന്നി​വ​ർ സം​സാ​രി​ച്ചു. 50ാമ​ത് അ​ധ്യാ​യ​ത്തി​ന് നാ​മ​ക​ര​ണം (വാ​ങ്മ​യം-2024) ന​ൽ​കി​യ ബാ​ല​ച​ന്ദ്ര​ൻ കൊ​ന്ന​ക്കാ​ട്, കെ.​എ​സ്.​സി.​എ സ്പീ​ക്കേ​ഴ്സ് ഫോ​റം ഫൗ​ണ്ട​ർ മെം​ബ​ർ സു​മി​ത്ര പ്ര​വീ​ൺ, മെൻറ്റ​ർ വി​ശ്വ​നാ​ഥ​ൻ ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ​ക്ക് മെ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

സ്പീ​ക്കേ​ഴ്സ് ഫോ​റ​ത്തി​ന്റെ പാ​ഠ്യ​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ന്ന നി​മി​ഷ​പ്ര​സം​ഗം സാ​ബു പാ​ലാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി. അ​നി​ൽ​കു​മാ​ർ പി​ള്ള, കു​മാ​രി റി​ഥി രാ​ജീ​വ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​സാ​രി​ച്ചു. ഇ.​വി. രാ​ജീ​വ​ൻ പ്ര​സം​ഗ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്തു.

10, 12 ക്ലാ​സു​ക​ളി​ൽ പ​രീ​ക്ഷ എ​ഴു​തി വി​ജ​യി​ച്ച കു​ടും​ബാം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്കും ക​വി​ത പാ​രാ​യ​ണം ചെ​യ്ത ഷീ​ജ ച​ന്ദ്ര​ൻ, മു​ഖ്യ അ​വ​താ​ര​ക ലീ​ബ രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കും മെ​മെ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു. കെ.​എ​സ്.​സി.​എ സ്പീ​ക്കേ​ഴ്സ് ഫോ​റം സെ​ക്ര​ട്ട​റി സ​ജി​ത്ത് വെ​ള്ളി​ക്കു​ള​ങ്ങ​ര ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - KSCA Speakers Forum 50th Chapter Inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.