മനാമ: കുടുംബ സൗഹൃദവേദിയുടെ 25ാമത് വാർഷികാഘോഷം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉമ്മുൽ ഹസത്തുല്ല ബാങ്കോക്ക് റസ്റ്റാറന്റ് പാർട്ടി ഹാളിൽ പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം 101 അംഗ സ്വാഗതസംഘ കമ്മിറ്റിയെ തെരഞ്ഞെടുത്തു. രക്ഷാധികാരി അജിത്കുമാർ, ഡോ. പി.വി. ചെറിയാൻ, വി.സി. ഗോപാലൻ, ഗണേഷ് കുമാർ, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, ചെമ്പൻ ജലാൽ, മോനി ഓടികണ്ടത്തിൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എബി തോമസ് സ്വാഗതവും തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.
സ്വാഗതസംഘം മുഖ്യരക്ഷാധികാരിയായി ഡോ. പി.വി. ചെറിയാൻ, രക്ഷാധികാരികളായി എബ്രഹാം ജോൺ, വി.സി. ഗോപാലൻ, മോനി മാത്യു, നാസർ മഞ്ചേരി എന്നിവരെ തെരഞ്ഞെടുത്തു. ചെമ്പൻ ജലാൽ ആണ് സ്വാഗതസംഘം ചെയർമാൻ.
വൈസ് ചെയർമാന്മാരായി സേവി മാത്തുണ്ണി, ബിജു ജോർജ്, ഹരീഷ് നായർ, ഗണേഷ് കുമാർ, ജനറൽ കൺവീനറായി ജ്യോതിഷ് പണിക്കർ, ജോ. കൺവീനർമാരായി റഷീദ് മാഹി, ജോണി താമരശ്ശേരി, വിനോദ് ഡാനിയേൽ, മണിക്കുട്ടൻ, ജോർജ് മാത്യു, സൽമാൻ ഫാരിസ്, അജി പി. ജോയ്, പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായി മനോജ് മയ്യന്നൂർ, വിനയചന്ദ്രൻ നായർ, ജോ. കൺവീനർമാരായി സയ്യിദ് ഹനീഫ്, സുനീഷ് കുമാർ, വികാസ്, രതിൻ തിലക്, ജയേഷ് എന്നിവരെയും പബ്ലിസിറ്റി കൺവീനർമാരായി ശ്രീജിത്ത്, രാജേഷ് കുമാർ ബിതിഷ്, ജോ. കൺവീനർമാരായി സിബി കൈതാരം, ഷാജി പൊഴിയൂർ, അജി ജോർജ്, സിൺസൺ ചാക്കോ എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ: ഷാജി പുതുകുടി (ട്രഷ.), റോയ് മാത്യു, പ്രമോദ് കണ്ണപുരം, ഇന്ദു രാജേഷ്, കെ.വി. വിജിത്ത് (ജോ. ട്രഷ.), അമൽദേവ്, മിനി മാത്യു (സ്വീകരണ കമ്മിറ്റി കൺ.), ലിജു പാപ്പച്ചൻ, ജോൺസൺ, ഡാനിയൽ മത്തായി, രമേശ്, രാജീവൻ, ബബിന സുനിൽ, രൂപ വിജിത്ത്, സിൻഷ ബിതിഷ്, സിന്റ, ജയേഷ് താന്നിക്കൽ, സൈറ പ്രമോദ്, ജെയ്സൺ, ശ്യാം കൃഷ്ണൻ, രമേശ്, സുബീഷ്, സതീശൻ, മുഹമ്മദ് ഫൈസൽ, സുജിത്ത് സോമൻ (കമ്മിറ്റി അംഗങ്ങൾ), അഖിൽരാജ് (വളൻറിയർ കമ്മിറ്റി കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.