മനാമ: ജി.സി.സി അംഗ രാജ്യങ്ങള്‍ക്കിടയില്‍ സൗഹാര്‍ദം ശക്തിപ്പെടുത്തുന്നതിനും ബഹ്‌റൈന് നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്കും കുവൈത്ത് അമീറിന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. കഴിഞ്ഞ ദിവസം കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിെൻറ പ്രത്യേക സന്ദേശം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സ്‌നേഹ സൗഹൃദം കൂടുതല്‍ ശക്തമായി തുടരുന്നതില്‍ അമീറിെൻറ പങ്ക് നിസ്തുലമാണ്. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്‌നങ്ങളില്‍ ഇരുരാജ്യങ്ങളും സ്വീകരിച്ചു കൊണ്ടിരിക്കുന്ന നിലപാട് ഐക്യരൂപമുള്ളതാണെന്നും രാജാവ് വ്യക്തമാക്കി.
കുവൈത്ത് റോയല്‍ കോര്‍ട്ട് കാര്യ സഹമന്ത്രി ശൈഖ് മുഹമ്മദ് അല്‍അബ്ദുല്ല അല്‍മുബാറക് അസ്സബാഹ് സാഫിരിയ്യ പാലസിലെത്തി ഹമദ് രാജാവിന് കത്ത് കൈമാറി. അമീറിനും കുവൈത്ത് ജനതക്കും കൂടുതല്‍ പ്രതാപവും ശാന്തിയും സമാധാനവും സുഭിക്ഷതയും കൈവരട്ടെയെന്ന് അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്തു. ശൈഖ് മുഹമ്മദ് അല്‍ അബ്ദുല്ല അല്‍മുബാറക് അസ്സബാഹിനെ ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹദമ് ആല്‍ഖലീഫ, ബഹ്‌റൈനിലെ കുവൈത്ത് അംബാസഡര്‍ ശൈഖ് ഇസാം മുബാറക് അസ്സബാഹ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.