മനാമ: അന്താരാഷ്ട്ര നാണയനിധി പ്രതിനിധികളുമായി തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ചര്‍ച്ച നടത്തി. ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചയില്‍ കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ബഹ്റൈന്‍ ആവിഷ്കരിച്ച പദ്ധതികളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. സാമ്പത്തിക ഉത്തേജന പാക്കേജ് വഴി സാമൂഹികവും സാമ്പത്തികവുമായ മേഖലകളില്‍ സുസ്ഥിരത ഉറപ്പാക്കാന്‍ സാധിച്ചതായി നാണയനിധി അംഗങ്ങള്‍ പറഞ്ഞു.
സാമ്പത്തിക മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടം ശ്രദ്ധേയമാണ്. തൊഴില്‍ വിപണിയുടെ സുസ്ഥിരതക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളെയും സംഘം പ്രശംസിച്ചു. കോവിഡാനന്തര പ്രവര്‍ത്തന പദ്ധതികളെക്കുറിച്ച് മന്ത്രി വിശദീകരിച്ചു. കോവിഡാനന്തര പ്രവര്‍ത്തന പദ്ധതികളും അതു വഴിയുണ്ടാകുന്ന മാറ്റങ്ങളും അദ്ദേഹം അവതരിപ്പിച്ചു. 2019ല്‍ ഹമദ് രാജാവ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് വഴി 4.5 ബില്യണ്‍ ദീനാറാണ് ചെലവഴിച്ചത്.
തദ്ദേശീയ തൊഴില്‍ ശക്തിക്കും തൊഴില്‍ വിപണിക്കും ഇതു വലിയ ഉണര്‍വേകുകയുണ്ടായി. സ്വകാര്യമേഖലയില്‍നിന്നും തൊഴിലാളികളെ പിരിച്ചുവിടുന്നതിനും ഇതു സഹായകമായി. വിദ്യാഭ്യാസത്തിനും ലഭ്യമാകുന്ന തൊഴിലിനുമിടയിലുള്ള വിടവ് നികത്താന്‍ പരിശീലനം വഴി സാധ്യമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. തൊഴിലന്വേഷകര്‍ക്ക് മികച്ച ഇടങ്ങളായി സ്വകാര്യ മേഖല മാറുെന്നന്നതും ശുഭകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.