മനാമ: ഏറ്റവും കൂടുതൽ ബഹ്റൈനികളെ നിയമിച്ചതിന് ലുലു ഹൈപ്പർ മാർക്കറ്റിനെ തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ ആദരിച്ചു. എല്ലാ തസ്തികകളിലേക്കും സ്വദേശികളെ റിക്രൂട്ട് ചെയ്തത് പരിഗണിച്ച് എച്ച്.ആർ മാനേജർ ശൈഖ നാസർ, മികച്ച സേവനത്തിനും ഉപഭോക്താക്കളോടുള്ള പരിഗണനക്കും കസ്റ്റമർ സർവിസ് ജീവനക്കാരൻ ആർ. ഇബ്രാഹിം എന്നിവർക്ക് പുരസ്കാരവും നൽകി.
ബഹ്റൈന്റെ ശോഭനമായ ഭാവിക്കുവേണ്ടി കൂടുതൽ അധ്വാനിക്കാൻ പുരസ്കാരം പ്രചോദനം നൽകുമെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിയുടെ ചാലകശക്തിയാകാൻ ബഹ്റൈനികൾക്ക്, പ്രത്യേകിച്ച് യുവജനങ്ങൾക്ക് കഴിയുമെന്ന് ചെയർമാൻ എം.എ. യൂസുഫലി വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. സ്വദേശി ജീവനക്കാരുടെ മികച്ച പങ്കാളിത്തം ഗ്രൂപ്പിന്റെ ബഹ്റൈനിലെ വിജയത്തിൽ നിർണായക ഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.