മനാമ: തൊഴിൽ സാമൂഹിക മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാനെ ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ (െഎ.എൽ.ഒ) പ്രതിനിധി സന ്ദർശിച്ചു. േദശീയ സാമ്പത്തിക നയത്തിന് ഉതകുന്ന തരത്തിലുള്ള ചർച്ചകൾ നടന്നു. തൊഴിലാളികൾക്കായുള്ള പരിഷ്ക്കരണ നടപടികൾ ബഹ്റൈൻ സ്വീകരിച്ചത് മന്ത്രി എടുത്തുപറഞ്ഞു.
സ്വകാര്യമേഖലയിലെ തൊഴിലാളികൾക്കായി 2012 ൽ നടപ്പാക്കിയ നിയമത്തെക്കുറിച്ചും മന്ത്രി വിലയിരുത്തൽ നടത്തി. തൊഴിലാളികളുടെ വേതനം സംരക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ, മാനദണ്ഡങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യം വച്ചുള്ള നിയമനിർമ്മാണങ്ങൾ തുടങ്ങിയവയെല്ലാം മന്ത്രി ചൂണ്ടിക്കാട്ടി. ബഹ്റൈൻ എല്ലാ തൊഴിൽനിയമങ്ങളിലും കൃത്യത പിന്തുടരുന്നുണ്ട്. തൊഴിൽ നിയമങ്ങൾ വികസിപ്പിക്കുന്നതിലും ഗവൺമെൻറ് നടപടികളിലും മന്ത്രിയെ ഇൻറർനാഷണൽ ലേബർ ഒാർഗനൈസേഷൻ പ്രതിനിധികൾ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.