മനാമ: ബഹ്റൈൻ ശൂരനാട് കൂട്ടായ്മ ലേഡീസ് വിങ് രൂപവത്കരിച്ചു. ഇന്ത്യൻ ഡിലൈറ്റ് റസ്റ്റാറന്റിൽ പ്രസിഡന്റ് ഹരീഷ് നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി ബോസ്, വൈസ് പ്രസിഡന്റ് ജോർജ് സാമുവേൽ, ജനറൽ സെക്രട്ടറി അൻവർ ശൂരനാട്, ട്രഷറർ ഹരികൃഷ്ണൻ, ജോ. സെക്രട്ടറി പ്രദീപ് കുമാർ, ജോ. ട്രഷറർ ഗിരീഷ് ചന്ദ്രൻ, മീഡിയ കോഓഡിനേറ്റർ സതീഷ് ചന്ദ്രൻ, എക്സിക്യൂട്ടിവ് അംഗങ്ങളായ പ്രകാശ് അരവിന്ദ്, ബാബുലാൽ എന്നിവർ പങ്കെടുത്തു.
ലേഡീസ് വിങ് ജനറൽ കൺവീനറായി സുമി ഷമീറിനെ തെരഞ്ഞെടുത്തു. ജയപ്രഭ ഹരികൃഷ്ണൻ, അമ്പിളി, സഫ്ന അൻവർ, മൃണാൾ നായർ, ഗായത്രി ഹരികൃഷ്ണൻ, ലക്ഷ്മി ഗിരീഷ്, പ്രിൻസി സജി, ആരതി രാജ്, ദിവ്യ പ്രിൻസ്, ഷീന അൻഷാദ് എന്നിവർ അടങ്ങിയ ലേഡീസ് വിങ് ചുമതലയേറ്റു. ശൂരനാടും പരിസരപ്രദേശങ്ങളിലുമുള്ളവർക്ക് അംഗത്വത്തിനായി 38207050, 34153933 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.