മനാമ: ബഹ്റൈന്‍ ലാല്‍ കെയേഴ്സ് 'മന്ദാരചെപ്പ്' എന്ന പേരില്‍ സല്‍മാബാദിലെ അല്‍ ഹിലാല്‍ ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ ഓണസംഗമം സംഘടിപ്പിച്ചു. ലാല്‍കെയേഴ്സ് ബഹ്റൈന്‍ പ്രസിഡന്റ് എഫ്.എം ഫൈസല്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷന് സെക്രട്ടറി ജ്യോതിഷ് പണിക്കര്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് വനിത വിഭാഗം പ്രസിഡന്റ് സന്ധ്യ രാജേഷ്, ലാൽ കെയേഴ്സ് വൈസ് പ്രസിഡന്റുമാരായ ഡിറ്റോ ഡേവിസ്, അരുണ്‍ ജി നെയ്യാര്‍, മറ്റ് ഭാരവാഹികളായ ഗോപേഷ് അടൂര്‍, വിഷ്ണു, കിരീടം ഉണ്ണി, ഡോ. ഡോൺ ബോസ്കോ എന്നിവര്‍ സംസാരിച്ചു. അല്‍ഹിലാല്‍ സല്‍മാബാദ് ബ്രാഞ്ച് മേധാവി ടോണിയെ ജഗത് കൃഷ്ണകുമാര്‍ ഉപഹാരം നല്കി ആദരിച്ചു.
ബഹ്റൈനിലെ ഗായകരായ ദില്‍ഷാദ് രാജ്, അനീഷ് അനസ് എന്നിവരുടെ നേതൃത്വത്തില്‍ ഗാനവിരുന്ന് അരങ്ങേറി. മാന്ത്രികന് ബിനു കോന്നി അവതരിപ്പിച്ച മാജിക് ഷോ, ശരത്, രഞ്ജു വര്‍ക്കല എന്നിവരുടെ മിമിക്രി ആൻഡ് കോമഡി ഷോ എന്നിവ പരിപാടികള്‍ക്ക് മിഴിവേകി. വൈശാഖ്, പ്രശാന്ത്, ഹരി, പ്രദീപ്, ബിപിന്‍, വിപിന്‍, സുബാഷ്, അമല്‍, ബാസില്‍, നസീര്‍, ജെയ്സണ്‍, ദീപക്, ജിതിന്, നജ്മല്‍ എന്നിവര്‍ പരിപാടികൾ നിയന്ത്രിച്ചു.
ജസ്റ്റിന് ഡേവിസ്, തോമസ് ഫിലിപ്, സുബിന്, രഞ്ജിത്, കൃഷ്ണമൂര്‍ത്തി, സജീഷ്, ജ്യോതിഷ് എന്നിവര്‍ നേതൃത്വം നല്കി. കോഓഡിനേറ്റര്‍ ജഗത് കൃഷ്ണകുമാര്‍ സ്വാഗതവും സെക്രട്ടറി ഷൈജു കന്പ്രത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.