എ​ൽ.​ഡി.​എ​ഫ് ബ​ഹ്റൈ​ൻ ക​ൺ​വെ​ൻ​ഷ​ൻ സി.​വി. നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

എ​ൽ.​ഡി.​എ​ഫ് ബ​ഹ്റൈ​ൻ ക​ൺ​വെ​ൻ​ഷ​ൻ

മ​നാ​മ: ബ​ഹ്റൈ​ന്‍ പ്ര​തി​ഭ​യും ‘ഒ​ന്നാ​ണ് കേ​ര​ളം ഒ​ന്നാ​മ​താ​ണ് കേ​ര​ളം’ ബ​ഹ്റൈ​ൻ ഇ​ട​തു​പ​ക്ഷ മ​തേ​ത​ര കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി മ​നാ​മ​യി​ലെ കെ ​സി​റ്റി ബി​സി​ന​സ് സെ​ന്റ​റി​ൽ കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, ലോ​ക്സ​ഭാ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. പ്ര​തി​ഭ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മി​ജോ​ഷ് മോ​റാ​ഴ സ്വാ​ഗ​തം പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ ക​ൺ​വീ​ന​ർ സു​ബൈ​ർ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ലോ​ക കേ​ര​ള സ​ഭാം​ഗ​വും പ്ര​തി​ഭ ര​ക്ഷാ​ധാ​രി​സ​മി​തി അം​ഗ​വു​മാ​യ സി.​വി. നാ​ര​ായ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ഇ​ട​തു​പ​ക്ഷ ക​ക്ഷി നേ​താ​ക്ക​ളാ​യ ന​വ​കേ​ര​ള കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം എ​സ്.​വി. ബ​ഷീ​ർ, ഐ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് മൊ​യ്തീ​ൻ കു​ട്ടി പു​ളി​ക്ക​ൽ, എ​ൻ.​സി.​പി ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഫൈ​സ​ൽ എ​ഫ്.​എം, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ല​ത്തീ​ഫ് മ​ര​ക്കാ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

18ാം ലോ​ക്സ​ഭ​യി​ലേ​ക്ക് ഇ​ട​തു​പ​ക്ഷ സ്ഥാ​നാ​ഥി​ക​ളെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​ക്ക് പ്ര​തി​ഭ വൈ​സ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് പൂ​നൂ​ർ, പ്ര​തി​ഭ ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി പ്ര​ജി​ൽ മ​ണി​യൂ​ർ, കേ​ന്ദ്ര മെം​ബ​ര്‍ഷി​പ്‌ സെ​ക്ര​ട്ട​റി അ​നീ​ഷ്‌ ക​രി​വെ​ള്ളൂ​ര്‍, പ്ര​തി​ഭ മ​നാ​മ യൂ​നി​റ്റ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് അ​ട്ടാ​ച്ചേ​രി, സൂ​ക്ക് യൂ​നി​റ്റ് സെ​ക്ര​ട്ട​റി ശ​ശി, ന​ജീ​ബ് ക​ണ്ണൂ​ർ, സ​ന്തോ​ഷ് കോ​യി​പ​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - LDF Bahrain Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.