മനാമ: എൽ.ഐ.സി (ഇന്റർനാഷനൽ) ഡയറക്ടർ ബോർഡ് മീറ്റിങ് ബഹ്റൈനിൽ നടന്നു. ബോർഡ് ചെയർമാൻ സിദ്ധാർഥ മൊഹന്തി, ബോർഡ് ഡെപ്യൂട്ടി ചെയർമാൻ എം. ജഗന്നാഥ്, മറ്റ് ഡയറക്ടർമാർ എന്നിവർ വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.
സെപ്റ്റംബർ 30 വരെയുള്ള കാലയളവിലെ ബിസിനസ് , കമ്പനിയുടെ പ്രവർത്തനം എന്നിവ അവലോകനംചെയ്തു. ഈ കാലയളവിലെ പ്രീമിയം വരുമാനം 49.40 മില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിലിത് 77.53 മില്യൺ ഡോളറായിരുന്നു. പോളിസി ഉടമകൾക്ക് ക്ലെയിം ആയി 275.13 മില്യൺ ഡോളർ നൽകി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 210.31 മില്യൺ ഡോളറായിരുന്നു
ഇത്. നിക്ഷേപത്തിൽനിന്നുള്ള വരുമാനം 61.16 മില്യൺ ഡോളറായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 60.66 മില്യൺ ഡോളറായിരുന്നു. ബഹ്റൈനിൽ പുതിയ ചൈൽഡ് എജുക്കേഷൻ പ്ലാൻ ഡിസംബറിൽ ലോഞ്ച് ചെയ്തേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.