മനാമ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ പ്രാണ ആയുർവേദിക് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സിഞ്ച് പ്രാണ ആയുർവേദിക് സെന്ററിൽ നടന്ന ക്യാമ്പിൽ 200ലേറെ ആളുകൾ പങ്കെടുത്തു. ആയുർവേദ ഡോക്ടർമാരുടെ സൗജന്യ സേവനം, ബോധവത്കരണ ക്ലാസ്, സൗജന്യ ഉഴിച്ചിൽ എന്നിവ ക്യാമ്പിന്റെ ഭാഗമായി നടത്തി. ബഹ്റൈനിലെ പ്രമുഖ സാമൂഹികപ്രവർത്തക ഹുസ്നിയ അലി കരീമി ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്റൈൻ പ്രസിഡന്റ് നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കോഓഡിനേറ്ററും വൈസ് പ്രസിഡന്റുമായ റംഷാദ് അയിലക്കാട്, മൂസഹാജി, സജിൻ ഹെൻട്രി, പ്രാണ ആയുർവേദിക് സെന്റർ ജനറൽ മാനേജർ രജിത, ഡോക്ടർമാരായ നുസ്രത്ത്, ഹെന നാരായണൻ, സാമൂഹിക പ്രവർത്തകരായ കെ.ടി. സലിം, മുസ്തഫ, ജ്യോതി മേനോൻ, ഹരീഷ് നായർ, അഷ്റഫ് കാട്ടിൽ പീടിക, പ്രേംജിത്ത്, വിനോദ് നാരായണൻ, മിനി മാത്യു, മഹ്മൂദ് കണ്ണൂർ, മാത്യൂസ് വാളക്കുഴി, അനീസ്, ഡാനിഷ് ദേശ്മുഖ്, വെൻഡി ക്രിസോസ്റ്റോമോ, മാധ്യമപ്രവർത്തകരായ സിറാജ് പള്ളിക്കര, രാജീവ് വെള്ളിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. രാജു കല്ലുമ്പുറം, റോയ് മാത്യു, അമൽ ദേവ്, സഹ്റ ബാഖിർ, സുനിത നിസാർ, ഗംഗൻ, റോജി, മണിക്കുട്ടൻ, ബദറുദ്ദീൻ, ബഷീർ വാണിയക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
ലയൺസ് ക്ലബ് ഭാരവാഹികളായ ഹലീൽ റഹ്മാൻ, എൽദോ, സുബൈർ, കരീം, ഹുസൈൻ കൈക്കുളത്ത്, സുനിൽ ചിറയിൻകീഴ്, ഷാസ് പോക്കുട്ടി, ശരത് തുടങ്ങിയവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതവും പ്രാണ ആയുർവേദിക് സെന്ററിലെ കെ.സി. നാസർ ഗുരുക്കൾ പേരാമ്പ്ര നന്ദിയും പറ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.