ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ സൽമാൻ സിറ്റിയിൽ സംഘടിപ്പിച്ച ബീച്ച് ക്ലീനിങ് 

ലയൺസ് ക്ലബ് ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു

മനാമ: ലയൺസ് ക്ലബ് ഓഫ് മലബാർ ബഹ്‌റൈൻ സൽമാൻ സിറ്റിയിൽ ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു.ജർമനിയിൽനിന്നുള്ള പരിസ്ഥിതി പ്രവർത്തകൻ കായ് മീതിഗ് ഉദ്ഘാടനം ചെയ്തു. പ്രകൃതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക് ഉപയോഗം കുറക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഓരോ വ്യക്തിയും പരമാവധി പ്ലാസ്റ്റിക് ഉപയോഗത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ലയൺസ് ക്ലബ് ആക്ടിങ് പ്രസിഡന്‍റ് റംഷാദ് അയിലക്കാട് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ഫിറോസ് നങ്ങാരത്ത്‌, വൈസ് പ്രസിഡന്‍റ് സജിൻ ഹെൻട്രി, കെ.എം.സി.സി ആക്ടിങ് പ്രസിഡന്‍റ് ഗഫൂർ കൈപ്പമംഗലം, ലയൺസ് ക്ലബ് ഡയറക്ടർ മൂസ ഹാജി, സാമൂഹിക പ്രവർത്തകരായ സൈദ് ഹനീഫ്, അമൽദേവ്, ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള പ്രസിഡന്‍റ് സൈഫുദ്ദീൻ അഴീക്കോട്‌, ആദം ഇബ്രാഹിം, ഗദ അൽ ഖഫാഗി, നൈന മുഹമ്മദ്‌ ഷാഫി, മിനി മാത്യു, അനൂപ് തങ്കച്ചൻ, സീന അനൂപ്, മണികണ്ഠൻ, ഷാജഹാൻ, റോയ് മാത്യു, ഷംന ഹുസൈൻ, നസീബ കരീം, കരീം തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതവും ഹുസൈൻ കൈക്കുളത്ത്‌ നന്ദിയും പറഞ്ഞു.

Tags:    
News Summary - Lions club organized beach cleaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.