മനാമ: ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് ബഹ്റൈൻ 11ാം വാർഷികം ആഘോഷിക്കുന്നു. കറൻസി എക്സ്ചേഞ്ചിന്റെയും ക്രോസ്-ബോർഡർ പേയ്മെന്റ് സേവനങ്ങളുടെയും തടസ്സമില്ലാത്ത സേവനദാതാവായ ലുലു ഇന്റർനാഷനൽ എക്സ്ചേഞ്ച് 2013 ഒക്ടോബർ രണ്ടിനാണ് ബഹ്റൈനിൽ സ്ഥാപിതമായത്.
രാജ്യത്തുടനീളം18 കസ്റ്റമർ എൻഗേജ്മെന്റ് കേന്ദ്രങ്ങൾ ലുലു എക്സ്ചേഞ്ചിനുണ്ട്. കഴിഞ്ഞ ദശകത്തിൽ, സാങ്കേതിക നൂതനത്വങ്ങളാൽ ബഹ്റൈനിന്റെ പണമിടപാട് രംഗത്ത് ഗണ്യമായ പരിവർത്തനമുണ്ടായിട്ടുണ്ട്.
ലുലു എക്സ്ചേഞ്ച് ഈ പരിണാമത്തിൽ പ്രധാന പങ്കുവഹിച്ചു. സുരക്ഷിതവും സൗകര്യപ്രദവും എല്ലാവർക്കും ലളിതമായി നടത്താവുന്നതുമായ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്ത ലുലു മികച്ച വളർച്ചയാണ് കൈവരിച്ചത്. കഴിഞ്ഞ 11 വർഷത്തെ യാത്രയിൽ അഭിമാനമുണ്ടെന്ന് ലുലു എക്സ്ചേഞ്ച് ബഹ്റൈൻ ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു.
ഇന്നൊവേഷൻ, കസ്റ്റമർ സർവിസ്, കമ്യൂണിറ്റിയുമായുള്ള നിരന്തര ബന്ധം എന്നിവയിലെ പ്രതിബദ്ധതയാണ് ലുലു എക്സ്ചേഞ്ചിന് വിജയം സമ്മാനിച്ചത്. ഉപഭോക്താക്കളുടെ അതതുസമയത്തെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി തുടർന്നും സുരക്ഷിതവും ലളിതവുമായ ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.luluexchange.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.