മനാമ: ലുലു ഹൈപ്പർ മാർക്കറ്റ് മൂന്നാമത് റാഫിൾ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. റാംലി മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന നറുക്കെടുപ്പിൽ 400 പേർക്ക് 25000 ദിനാർ മൂല്യമുള്ള ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു.150 പേർക്ക് 100 ദിനാറിെൻറയും 150 പേർക്ക് 50 ദിനാറിെൻറയും 100 പേർക്ക് 25 ദിനാറിെൻറയും ഷോപ്പിങ് കാർഡുകൾ ലഭിക്കും.
വിജയികൾക്ക് റാംലി മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് കസ്റ്റമർ സർവിസ് സെൻററിൽനിന്ന് സമ്മാനങ്ങൾ വാങ്ങാവുന്നതാണ്. ഇതുവരെ 1200 വിജയികൾക്ക് 75,000 ദിനാറിെൻറ ലുലു ഗിഫ്റ്റ് കാർഡുകാണ് സമ്മാനമായി ലഭിച്ചത്. ഷോപ് ആൻഡ് വിൻ ഇ-റാഫിൾ പ്രമോഷൻ ഇൗ വർഷം അവസാനം വരെ തുടരും. ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഒാരോ അഞ്ച് ദിനാറിന് ഷോപ്പിങ് നടത്തുേമ്പാഴും നറുക്കെടുപ്പിൽ പെങ്കടുക്കുന്നതിനുള്ള അവസരം ലഭിക്കും.www.luluhypermarket.com/en-bh/winners എന്ന വെബ്സൈറ്റിൽ വിജയികളുടെ വിവരങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.