മനാമ: വിലക്കയറ്റത്തിനിടയിലും ഉപഭോക്താക്കൾക്ക് ആശ്വാസവുമായി ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റ്. ജനുവരി ഒമ്പത്, 10 തീയതികളിൽ അവശ്യ പച്ചക്കറികൾക്ക് വൻ വിലക്കുറവാണ് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തോളം പച്ചക്കറികളും പഴങ്ങളുമാണ് ഈ പ്രൊമോഷനിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. സമീപനാളുകളിൽ വില കുതിച്ചുയർന്ന കുക്കുംബർ ഒരു കിലോ വെറും 290 ഫിൽസിന് ലഭിക്കും. തക്കാളി, ഈജിപ്ഷ്യൻ സ്ട്രോബെറി, വഴുതന, മാരോ കൂസ, കാപ്സിക്കം, ഈജിപ്ഷ്യൻ ഓറഞ്ച് എന്നിവയും ഒരു കിലോക്ക് 290 ഫിൽസിന് വാങ്ങാം. ആസ്ട്രേലിയൻ കാരറ്റിന് കിലോക്ക് 390 ഫിൽസും കാബേജിന് 190 ഫിൽസുമാണ് വില.
മറ്റെങ്ങുമില്ലാത്ത വിലക്കുറവാണ് ലുലു നൽകുന്നതെന്ന് സെൻട്രൽ ബയിങ് മാനേജർ മഹേഷ് ടി.കെ പറഞ്ഞു. വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണം നൽകുകയാണ് ഈ പ്രൊമോഷനിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ആഴ്ചകളിലും ഇത്തരം പ്രൊമോഷനുകൾ തുടരുമെന്നും പച്ചക്കറികൾ മാറിമാറി പ്രൊമോഷനിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ലുലു ഹൈപ്പർമാർക്കറ്റിന്റെ ബഹ്റൈനിലെ എല്ലാ ശാഖകളിലും ഈ പ്രൊമോഷൻ ലഭ്യമാണ്. ഉൽപാദനം കുറഞ്ഞതാണ് കഴിഞ്ഞ ദിവസങ്ങളിൽ കുക്കുംബറിന് വില ഉയരാൻ ഇടയാക്കിയത്. വിപണിയിൽ ഒരു ദിനാറിന് അടുത്ത് വില വർധിച്ചത് ജനങ്ങളെ പ്രയാസത്തിലാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ആശ്വാസ നടപടിയുമായി ലുലു രംഗത്തെത്തിയത്.
കുക്കുംബറിന് പുറമേ, എല്ലാ പച്ചക്കറികളുടെയും മതിയായ ശേഖരം ലുലുവിൽ ഉറപ്പാക്കിയിട്ടുണ്ടെന്ന് മഹേഷ് ടി.കെ പറഞ്ഞു. പച്ചക്കറികൾ വിമാനമാർഗം കൊണ്ടുവരുന്നതിനുള്ള ചെലവ് വർധിച്ചിട്ടുണ്ടെങ്കിലും ഉപഭോക്താക്കൾക്ക് ഭാരമാകാതിരിക്കാനാണ് ലുലു മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.