ദാനാ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് 15ാം വാർഷികാഘോഷത്തിന് തുടക്കം കുറിച്ചപ്പോൾ 

ലുലുവിൽ 15ാം വാർഷികാഘോഷത്തിന് തുടക്കം

മനാമ: ലുലു ഹൈപ്പർമാർക്കറ്റിൽ 15ാം വാർഷികാഘോഷത്തിന് തുടക്കമായി. ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ 24 വരെ നീണ്ടുനിൽക്കുന്ന ഗുഡ്നെസ് വീക്കിനും തുടക്കം കുറിച്ചു. വിവിധ പ്രമോഷനുകളും ഓഫറുകളും ഇക്കാലയളവിൽ ലഭിക്കും. ദാനാ മാളിൽ നടന്ന ചടങ്ങിൽ ലുലുവിന്റെ സ്വന്തം ലേബലിലുള്ള ഉൽപന്നങ്ങളുടെ വിൽപനയും ആരംഭിച്ചു.

2007ൽ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ച ലുലുവിന് ഇന്ന് ഒമ്പത് ഹൈപ്പർമാർക്കറ്റുകളും രണ്ട് മാളുകളും (ദാന മാൾ, റാംലിമാൾ) ദാനാത് അൽ ലോസിയിൽ ലുലു എക്സ്പ്രസ് സ്റ്റോറുമുണ്ട്.

15ാം വാർഷികത്തിന്റെ ഭാഗമായി പ്രീമിയം ചീസ്, ചിക്കൻ നഗ്ഗറ്റ്സ് പോലുള്ള റെഡി ടു കുക്ക് സ്നാക്സ്, ബീഫ് ഷവർമ, ശീഷ് തവൂക്ക് തുടങ്ങിയ സ്നാക്സ്, മാംസം, വ്യത്യസ്ത തരം അരി, ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്.

ബഹ്റൈനിലെ വിജയത്തിൽ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ബഹ്റൈന്റെ പുരോഗതിക്ക് തങ്ങളുടെ പങ്കാളിത്തത്തിൽ വിശ്വാസമർപ്പിച്ച ഭരണാധികാരികൾക്ക് നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Lulu's 15th Anniversary Celebration Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT