മനാമ: ‘ജീവന്റെ തുടിപ്പിനായ് ഒരു തുള്ളി രക്തം’ എന്ന ശീർഷകത്തിൽ മൈത്രി ബഹ്റൈൻ സൽമാനിയ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു. സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു.
രക്ഷാധികാരികളായ ഷിബു പത്തനംതിട്ട, സഈദ് റമദാൻ നദ് വി, നിസാർ കൊല്ലം, റഹീം ഇടക്കുളങ്ങര, ചീഫ് കോഓഡിനേറ്റർ നവാസ് കുണ്ടറ, ചാരിറ്റി കൺവീനർ ഷിബു ബഷീർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിൽ 60ഓളം പേർ രക്തദാനം നടത്തി. ട്രഷറർ അബ്ദുൽ ബാരി, ജോയന്റ് സെക്രട്ടറി സലിം തയ്യിൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ ഷിനു ടി. സാഹിബ്, ദൻജീബ് സലാം, ഷാജഹാൻ, റിയാസ് വിഴിഞ്ഞം, അനസ് മഞ്ഞപ്പാറ, ഷബീർ ക്ലാപ്പന, അനസ് കരുനാഗപ്പള്ളി, റിയാസ് വിഴിഞ്ഞം, കോയിവിള മുഹമ്മദ് കുഞ്ഞു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.