പത്തനംതിട്ട സ്വദേശിക്കുള്ള വിമാന ടിക്കറ്റ് മൈത്രി ബഹ്റൈൻ വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ ഏറ്റുവാങ്ങുന്നു
മനാമ: ജോലി തേടി ബഹ്റൈനിൽ എത്തി ദുരിതത്തിലായ പത്തനംതിട്ട സ്വദേശിക്ക് സഹായവുമായി മൈത്രി ബഹ്റൈൻ. ഇദ്ദേഹത്തിന് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനുള്ള വിമാനടിക്കറ്റ് മൈത്രി ബഹ്റൈൻ ചാരിറ്റി വിഭാഗമായ മൈത്രി കനിവ് റിലീഫ് സെല്ലിൽ നിന്നും നൽകി. ചികിത്സയിലുള്ള ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയാണ് മൈത്രി സഹായത്തിനെത്തിയത്.
ചടങ്ങിൽ മൈത്രി ബഹ്റൈൻ പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജനറൽ സെക്രട്ടറി സുനിൽ ബാബു, ട്രഷറർ അബ്ദുൽ ബാരി, വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ, ജോ. സെക്രട്ടറി സലീം തയ്യിൽ എന്നിവരുടെ സാന്നിധ്യത്തിൽ ചാരിറ്റി കൺവീനർ ഷിബു ബഷീർ ടിക്കറ്റ് കൈമാറി. പത്തനംതിട്ട സ്വദേശിക്കുവേണ്ടി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ ടിക്കറ്റ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.