മ​ജ്മ​ഉ​ത്ത​അ്‍ലീ​മി​ൽ ഖു​ർ​ആ​ൻ മീ​ലാ​ദ് ഫെ​സ്റ്റ് ഇ​ന്ന്

മ​നാ​മ: മു​ഹ​മ്മ​ദ് നബിയു​ടെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഐ.​സി.​എ​ഫ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ന​ട​ത്തി വ​രു​ന്ന മീ​ലാ​ദ് കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഈ​സ ടൗ​ൺ മ​ജ്മ​ഉ​ത്ത​അ്‍ലീ​മി​ൽ ഖു​ർ​ആ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന ‘മീ​ലാ​ദ് ഫെ​സ്റ്റ്’ ഒ​ക്ടോ​ബ​ർ 13 ന് ​വൈ​കു​ന്നേ​രം 4 മു​ത​ൽ ക​വ​റ ഐ​നു​ൽ അ​സ​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

പ്ര​വാ​ച​ക പ്ര​കീ​ർ​ത്ത​നം, പ്ര​സം​ഗം, മ​ദ്ഹ് ഗാ​നം, സം​ഘ​ഗാ​നം, ക​ഥ പ​റ​യ​ൽ, മാ​ല​പ്പാ​ട്ട്, ദ​ഫ്, ഫ്ല​വ​ർ ഷോ ​തു​ട​ങ്ങി വി​വി​ധ ഇ​നം ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ക്കും. കി​ഡ്സ്, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കാ​യു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പൊ​തു പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്കാ​യു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും പ​രി​പാ​ടി​യി​ൽ ന​ട​ക്കും. സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് സ​യ്യി​ദ് ഇ​മ്പി​ച്ചി കോ​യ ത​ങ്ങ​ൾ, സെ​ക്ര​ട്ട​റി അ​ബ്ബാ​സ് മ​ണ്ണാ​ർ​ക്കാ​ട് , മ​ദ്റ​സ പ്ര​സി​ഡ​ന്റ് സി.​കെ. അ​ഹ്മ​ദ്, അ​ബ്ദു സ​ലിം കൊ​ല്ലം, മ​ജ്മ​ഉ സ്റ്റു​ഡ​ൻ​റ്സ് കൗ​ൺ​സി​ൽ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - Majma-ut-Aleemil Quran Meelad Fest Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.