മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ബാബുൽ ബഹ്റൈനിൽ ആരംഭിച്ച 21 കാരറ്റ് എക്സ്‌ക്ലൂസീവ് ഷോറൂം ശൈഖ ഹാല ബിൻത് മുഹമ്മദ് ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്യുന്നു

മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് 21 കാരറ്റ് എക്സ്‌ക്ലൂസീവ് ഷോറൂം തുറന്നു

മനാമ: പത്ത് രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 280ലധികം ഔട്ട്ലെറ്റുകളുള്ള മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ബഹ്‌റൈനില്‍ പുതിയ ഷോറൂം തുറന്നു. ബാബുൽ ബഹ്റൈനിൽ ആരംഭിച്ച ഷോറൂം ബഹ്റൈന്‍ സാംസ്കാരിക, പുരാവസ്തു അതോറിറ്റിയിലെ ആര്‍ട്‌സ് ഡയറക്ടര്‍ ശൈഖ ഹാല ബിൻത് മുഹമ്മദ് ആല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, റീജനല്‍ ഹെഡ് സക്കീര്‍ പാറപ്പുറത്ത്, സോണല്‍ ഹെഡ് റഫീഖ് മുഹമ്മദ് തുടങ്ങിയവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അറബ് ഉപഭോക്താക്കള്‍ക്കും പ്രത്യേകിച്ച് ബഹ്റൈന്‍ പൗരന്മാര്‍ക്കുമായി 21 കാരറ്റ്, 18 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെയും സര്‍ട്ടിഫൈഡ് ഡയമണ്ടുകളുടെയും അമൂല്യ രത്‌നാഭരണങ്ങളുടെയും വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഷോപ്പിങ് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിനൊപ്പം ഈ പുതിയ ഷോറൂം മികവുറ്റ ഉപഭോക്തൃ സേവനവും ഉല്‍പന്ന വൈവിധ്യവുംകൊണ്ട് ആഭരണ പ്രേമികളെ ആകര്‍ഷിക്കുമെന്നും ഉറപ്പുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. വിഭിന്ന ദേശങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്ന രീതിയിലുള്ള വ്യത്യസ്തങ്ങളായ ആഭരണ ശേഖരം ലഭ്യമാക്കാന്‍ എപ്പോഴും ശ്രദ്ധചെലുത്തുന്നുണ്ട്.

അതിന്റെ ഭാഗമായി അതതു മേഖലകളിലെ പ്രാദേശിക ഉപഭോക്താക്കള്‍ക്ക് മാത്രമായി അവരുടെ അഭിരുചികള്‍ക്കനുസൃതമായ ഡിസൈനുകള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാന്‍ഡ്-എലോണ്‍ സ്റ്റോറുകള്‍ ഇതിനകം ആരംഭിച്ചതായും ഇത്തരം കൂടുതല്‍ ഷോറൂമുകള്‍ വൈകാതെ ആരംഭിക്കുമെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി. ബഹ്‌റൈനില്‍ പുതുതായി തുറന്ന ഷോറൂം, ഈ മേഖലയിലെ ബ്രാന്‍ഡിന്റെ ഏഴാമത്തെ ഔട്ട്ലെറ്റാണ്. 

Tags:    
News Summary - Malabar Gold and Diamonds opens 21 carat exclusive showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.