'അല്ല്യൂർ' ഡയമണ്ട് ആഭരണ ശേഖരവുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്

മനാമ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഏറ്റവും പുതിയ ഡയമണ്ട് ആഭരണ ശേഖരം 'അല്ല്യൂർ' പുറത്തിറങ്ങി. ആധുനിക കാലത്തെ വനിതകളുടെ അഭിരുചികളും മുന്‍ഗണനകളും പരിഗണിച്ച് രൂപകല്‍പന ചെയ്ത ഫാന്‍സി ശ്രേണിയിലുള്ള വജ്രങ്ങള്‍, പെന്‍ഡന്‍റ് സെറ്റുകള്‍, കമ്മലുകള്‍, ബ്രേയ്‌സ്‌ലെറ്റുകള്‍, മോതിരങ്ങള്‍ എന്നിവയിലുടനീളം വൈവിധ്യമാര്‍ന്ന ഡിസൈനുകളാണ് 'അല്ല്യൂർ' ശേഖരം വാഗ്ദാനം ചെയ്യുന്നത്.

അല്യൂര്‍ ശേഖരത്തിന്റെ മനോഹാരിതയും ആകര്‍ഷണീയതയും ജീവിതത്തില്‍ വ്യത്യസ്തമായ റോളുകളില്‍ തിളങ്ങുന്ന ഇന്നത്തെ സ്ത്രീകള്‍ക്ക് ഏറെ അനുയോജ്യമാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു. പുതുതായി പുറത്തിറക്കിയ ഈ വജ്രാഭരണശ്രേണി മലബാര്‍ പ്രോമിസിന്റെ എല്ലാ ഉറപ്പുകളോടും കൂടിയാണ് വിപണിയിലെത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ വജ്രവും അന്താരാഷ്ട്ര ലാബുകള്‍ സാക്ഷ്യപ്പെടുത്തിയ 28 ആന്തരിക ഗുണനിലവാര പരിശോധനകള്‍ കടന്നാണ് വിപണിയിലെത്തുന്നത്. പ്രകൃതിദത്ത വജ്ര വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നതിനുമായി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ നാച്ചുറല്‍ ഡയമണ്ട് കൗണ്‍സിലുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് അടുത്തിടെ സഹകരണത്തിലേര്‍പ്പെട്ടിരുന്നു.

പ്രകൃതിദത്ത വജ്രങ്ങളുടെ യഥാര്‍ഥ സൗന്ദര്യം ലോകത്തിന് പരിചയപ്പെടുത്താനും അതിന്റെ സമഗ്രതയെയും പൈതൃകത്തെയും വൈകാരിക മൂല്യത്തെയുംകുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും സഹായിക്കുന്നതാണ് ഈ സഹകരണം. പ്രകൃതിദത്ത വജ്രങ്ങള്‍ കണ്ടെടുക്കുന്ന രാജ്യങ്ങളിലെ വിവിധ സമൂഹങ്ങള്‍, പരിസ്ഥിതി, ജനങ്ങള്‍ എന്നിവയുടെ നന്മയും പുരോഗതിയും ഉറപ്പുവരുത്തുന്നതിലൂടെ ലോകത്തിനുതന്നെ ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ സഹകരണത്തിലൂടെ സാധിക്കും. നൂറുകോടി വര്‍ഷം പഴക്കമുള്ള ഈ രത്നത്തിന്റെയും ആധുനിക ഡിസൈനുകളുടെയും സമ്പൂര്‍ണ സംയോജനമാണ് അല്യൂര്‍ ഡയമണ്ട് ശേഖരം ഒരുക്കുന്നത്. 

Tags:    
News Summary - Malabar Gold and Diamonds with 'Allure' Diamond Jewelery Collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.