ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആറ് പുതിയ ഷോറൂം കൂടി തുറന്നു. ഒമാനിലും ഖത്തറിലും രണ്ട് ഷോറൂമും മലേഷ്യയിലും ഇന്ത്യയിലും ഓരോ ഷോറൂമുമാണ് തുറന്നത്. ജനുവരിയില്‍ ആഗോളതലത്തില്‍ 22 പുതിയ ഷോറൂമുകള്‍ തുറക്കുമെന്ന ഗ്രൂപ്പിെൻറ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഉദ്ഘാടനം.
മസ്കത്തിലെ അല്‍ ഖൂദ് സ്ട്രീറ്റിലെ ഷോറൂം മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഡയറക്ടര്‍ ഖമീസ് താനി തുനൈ അല്‍ മന്ധാരി ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ഹെഡ് കെ. നജീബ്, ബ്രാഞ്ച് ഹെഡ് പി. മുഹ്സിന്, മറ്റ് വിശിഷ്ട വ്യക്തികള്‍, മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മാള്‍ ഓഫ് ഒമാനിലെ ഷോറൂം വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസീല ബിന്ത് സലേം അല്‍ സംസാമിയ ഉദ്ഘാടനം ചെയ്തു. ഖമീസ് താനി തുനൈ അല്‍ മന്ധാരി, കെ. നജീബ്, പി. മുഹ്സിന്, ബാബില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എസ്.എം. ബഷീര്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഖത്തറിലെ അല്‍മീര ജെറിയാന്‍ ജെനൈഹാത്തില് എം.ജി.ഡി ലൈഫ് സ്റ്റൈല്‍ ജ്വല്ലറി ഷോറൂം ശൈഖ് ഹമദ് നാസര്‍ ബിന്‍ അബ്ദുല്ല അല്‍ താനി, ശൈഖ് സലാ അല്‍ മര്‍റി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മലബാര്‍ റീജ്യണല്‍ ഹെഡ് ടി.വി. സന്തോഷ്, സോണല്‍ ഹെഡ് നൗഫല്‍ തടത്തില്‍, മറ്റ് വിശിഷ്ട വ്യക്തികള്‍, ഉന്നത മാനേജ്മെന്റ് പ്രതിനിധികള്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഖത്തറിലെ ഖറാഫയിലെ ലാന്റ് മാര്‍ക്ക് ഷോപ്പിങ്ങ് മാളില്‍ എം.ജി.ഡി ലൈഫ് സ്റ്റൈല്‍ ജ്വല്ലറി ഷോറൂം ശൈഖ് അബ്ദുല്ല നാസര്‍ ബിന്‍ അബ്ദുല്ല അല്‍ താനി, ശൈഖ് ഹമദ് നാസര്‍ ബിന്‍ അബ്ദുളള അല്‍ താനി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ടി.വി. സന്തോഷ്, നൗഫല്‍ തടത്തില്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു. മലേഷ്യയിലെ പിനാംങ്ങിലെ ഷോറൂം പിനാംങ്ങ് ഉപമുഖ്യമന്ത്രി പ്രൊഫ. ഡോ. പി. രാമസാമി പളനിസാമി ഉദ്ഘാടനം ചെയ്തു. വാരാണസിയിലെ ഷോറൂം മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ഉദ്ഘാടനം ചെയ്തു. എല്ലാ പുതിയ ഷോറൂമുകളും ശക്തമായ ഉപഭോക്തൃ സേവനവും ഉല്‍പ്പന്ന വൈവിധ്യവും കൊണ്ട് ആഭരണ പ്രേമികളെ ആകര്‍ഷിക്കുമെന്ന് മലബാര്‍ ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.