മനാമ: ജ്വല്ലറി റീട്ടെയില്‍ രംഗത്തെ പ്രമുഖരായ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഈ ഉത്സവ സീസൺ ആഘോഷമാക്കാനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി പ്രത്യേകം രൂപകല്പന ചെയ്ത സ്വര്‍ണം, വജ്രം, അമൂല്യ രത്നാഭരണങ്ങളുടെ പുതിയ ശേഖരം അവതരിപ്പിച്ചു.
മനോഹരവും അതിവിശിഷ്ടവുമായ ഫെസ്റ്റിവല്‍ ആഭരണ ശേഖരം ന്യായമായ വിലയിൽ ലഭ്യമാകും. ഉപഭോക്താവിന് ഉറപ്പായ സ്വര്‍ണ നാണയങ്ങള്‍ നേടാനുള്ള അവസരവും ഒരുക്കുന്നു. നവംബര്‍ 14 വരെയാണ് പ്രമോഷൻ. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിെൻറ മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളിൽ ഈ ഓഫറുകൾ ലഭ്യമാണ്. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ആഭരണങ്ങള്‍ അവതരിപ്പിക്കുക എന്നതാണ് വരാനിരിക്കുന്ന ഉത്സവ സീസണിലും വിവാഹങ്ങള്‍ പോലുള്ള ആഘോഷവേളകളിലും പ്രധാന ലക്ഷ്യമെന്ന് മാനേജ്മെൻറ് അറിയിച്ചു. 18K, 22K സ്വര്‍ണം, വജ്രം, പ്രഷ്യസ് ജെം ആഭരണങ്ങളിൽ പരമ്പരാഗതവും ആധുനികവുമായ മികച്ച ഡിസൈനുകള്‍ കണ്ടെത്താനും രൂപകല്പന ചെയ്യാനും ഏറെ പ്രയത്നിച്ചുവെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
സ്വര്‍ണ നിരക്കിലെ വ്യതിയാനത്തില്‍നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി 'ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍' എന്ന ഒാപ്ഷന്‍ മലബാർ മുന്നോട്ടുവെക്കുന്നു. സ്വര്‍ണ നിരക്ക് കൂടുന്നത് ബാധിക്കാതിരിക്കാന്‍ പത്ത് ശതമാനം തുക മുൻകൂറായി അടച്ച് പ്രീ ബുക്കിങ്ങിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നവംബര്‍ 15 വരെയാണ് ഈ ഓഫർ. www.malabargoldanddiamonds.com എന്ന വെബ്സൈറ്റിലൂടെ വീട്ടിലിരുന്നുതന്നെ ഉപഭോക്താവിന് ഓണ്‍ലൈനായി പണം അടക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.