മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തെ​ക്കു​റി​ച്ച്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം 17ന്

മ​നാ​മ: ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​​െൻറ കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​മാ​യ മ​ല​ർ​വാ​ടി പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന 'മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​രം' ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​െൻറ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 17ന് ​ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത ചി​ത്ര​ര​ച​ന മ​ത്സ​രം ഈ ​വ​ർ​ഷം കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം ഒാ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. 2000 ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ക്കു​ന്ന മ​ല​ർ​വാ​ടി ഐ​മാ​ക് മ​ഴ​വി​ല്ല് മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ന് ഡി​സം​ബ​ർ 13 വ​രെ​യാ​ണ് ര​ജി​സ്​​ട്രേ​ഷ​ൻ.

എ​ൽ.​കെ.​ജി മു​ത​ൽ ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള, ബ​ഹ്‌​റൈ​നി​ൽ താ​മ​സി​ക്കു​ന്ന പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​ർ​ഹ​ത. കി​ഡ്‌​സ്, സ​ബ്​​ജൂ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ന്ന മ​ത്സ​ര​ത്തി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന​വ​രു​ടെ ഫൈ​ന​ൽ മ​ത്സ​രം ജ​നു​വ​രി​യി​ൽ ന​ട​ക്കും. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ​ക്കു​പു​റ​മെ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ഡി​സം​ബ​ർ 17ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന്​ ബ​ഹ്​​റൈ​നി​ലെ ന്യൂ ​ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഗോ​പി​നാ​ഥ മേ​നോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന ചി​ത്ര​ര​ച​ന മ​ത്സ​രം മ​ല​ർ​വാ​ടി ജി.​സി.​സി കോ​ഒാ​ഡി​നേ​റ്റ​ർ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ നി​യ​ന്ത്രി​ക്കും. കു​ട്ടി​ക​ളി​ൽ വി​ജ്ഞാ​ന​ത്തോ​ടൊ​പ്പം മൂ​ല്യ​ബോ​ധ​വും സ​ർ​ഗാ​ത്മ​ക​ത​യും സാ​മൂ​ഹി​കാ​വ​ബോ​ധ​വും വ​ള​ർ​ത്തി​യെ​ടു​ക്കാ​നു​ത​കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് മ​ല​ർ​വാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ക​ളി​മു​റ്റം, ക​ളി​ക്ക​ളം, ബാ​ലോ​ത്സ​വം, വി​ജ്ഞാ​നോ​ത്സ​വം, മ​ല​ർ​വാ​ടി കൈ​യെ​ഴു​ത്ത് മാ​ഗ​സി​ൻ, മ​ഴ​വി​ല്ല് ചി​ത്ര​ര​ച​ന മ​ത്സ​രം, ഗ്രാ​ൻ​ഡ്​ മാ​സ്​​റ്റ​ർ ജി.​എ​സ്‌. പ്ര​ദീ​പ് ന​യി​ച്ച മ​ല​ർ​വാ​ടി മെ​ഗാ ക്വി​സ്, നാ​ട്ടി​ലും മ​റു​നാ​ട്ടി​ലു​മാ​യി ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്​​കോ​ള​ർ എ​ന്നി​വ ഇ​തി​ന​കം മ​ല​ർ​വാ​ടി ന​ട​ത്തി​യ ശ്ര​ദ്ധേ​യ​മാ​യ പ​രി​പാ​ടി​ക​ളാ​ണ്. 2021ലെ ​മ​ല​ർ​വാ​ടി ലി​റ്റി​ൽ സ്​​കോ​ള​ർ എ​ൽ.​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത് ബ​ഹ്‌​റൈ​നി​ലു​ള്ള മ​ത്സ​രാ​ർ​ഥി ഹ​യ മ​റി​യം ആ​യി​രു​ന്നു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഫ്ര​ൻ​ഡ്​​സ് ബ​ഹ്‌​റൈ​ൻ മീ​ഡി​യ ക​ൺ​വീ​ന​ർ പി.​പി. ജാ​സി​ർ, ബ​ഹ്‌​റൈ​ൻ മ​ല​ർ​വാ​ടി കോ​ഒാ​ഡി​നേ​റ്റ​ർ സ​ക്കീ​ന അ​ബ്ബാ​സ്, മ​ല​ർ​വാ​ടി മെ​ഗാ ചി​ത്ര​ര​ച​ന പ്രോ​ഗ്രാം ക​ൺ​വീ​ന​ർ നൗ​മ​ൽ റ​ഹ്മാ​ൻ, മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി ജ​മാ​ൽ ഇ​രി​ങ്ങ​ൽ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​ഈ​ദ് റ​മ​ദാ​ൻ ന​ദ്‌​വി, അ​ബ്ബാ​സ് മ​ല​യി​ൽ, ജ​മീ​ല ഇ​ബ്രാ​ഹിം, സ​മീ​റ നൗ​ഷാ​ദ്, അ​സ്‌​ലം വേ​ളം, അ​ബ്​​ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Malarvadi Mazhavillu Mega Drawing Competition on 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.