മനാമ: മലയാളഭാഷയുടെ മാധുര്യം നുകര്ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈന്‍ സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം നടത്തിവരാറുള്ള അവധിക്കാല മലയാള പഠന കളരി അക്ഷരജ്യോതി 2024നു തുടക്കമായി. മാതൃമലയാളം എന്ന വിഷയം ആസ്പദമാക്കി ക്രമീകരിച്ചിരിക്കുന്ന പാഠ്യപദ്ധതിയോടൊപ്പം ചെറുഗാനങ്ങള്‍, കഥകള്‍, കടങ്കഥകള്‍, കവിതകള്‍, കളികള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
യോഗത്തില്‍ റവ. മാത്യു ചാക്കോ (പ്രസി) അധ്യക്ഷത വഹിച്ചു. യുവജന സഖ്യം ജോയന്റ് സെക്രട്ടറിയും അക്ഷര ജ്യോതി കണ്‍വീനറുമായ ഏജി ആനി ഉമ്മൻ സ്വാഗതപ്രസംഗം നടത്തി. കഥാകൃത്തും പുസ്തകരചയിതാവുമായ അദർശ് മാധവൻകുട്ടി അക്ഷരജ്യോതി 2024 ഉദ്ഘാടനം നിര്‍വഹിച്ചു. പ്രധാന അധ്യാപകന് സാമുവൽ അനിയൻ ക്ലാസുകള്‍ക്ക് നേതൃത്വം നൽകി. അദ്ദേഹം എഴുതി ചിട്ടപ്പെടുത്തിയ തീംസോങ് ആലപിച്ചു.
യുവജന സഖ്യം സെക്രട്ടറി ജെഫിൻ സാനി അലക്സ് നന്ദി അറിയിച്ചു. അക്ഷര ജ്യോതിയുടെ കണ്‍വീനറായി ഏജി ആനി ഉമ്മൻ, ജെഫിൻ ഡാനി അലക്സ് എന്നിവര്‍ പ്രവർത്തിക്കുന്നു. അക്ഷര ജ്യോതി ക്ലാസുകള്‍ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 11 മണി മുതല്‍ ഒരു മണി വരെ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.