മ​ല​യാ​ള പ​ഠ​ന​ക​ള​രി ‘അ​ക്ഷ​ര​ജ്യോ​തി 2023’ന് ​തു​ട​ക്കം

മ​നാ​മ: കു​ഞ്ഞു കു​രു​ന്നു​ക​ൾ​ക്ക് മ​ല​യാ​ള ഭാ​ഷ​യു​ടെ മാ​ധു​ര്യം നു​ക​ർ​ന്നു​കൊ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബ​ഹ്‌​റൈ​ൻ സെ​ന്റ് പോ​ൾ​സ് മാ​ർ​തോ​മ യു​വ​ജ​ന​സ​ഖ്യം ന​ട​ത്തി​വ​രാ​റു​ള്ള അ​വ​ധി​ക്കാ​ല മ​ല​യാ​ള പ​ഠ​ന​ക​ള​രി ‘അ​ക്ഷ​ര​ജ്യോ​തി 2023’ തു​ട​ങ്ങി.

‘എ​ന്റെ ഭാ​ഷ എ​ന്റെ അ​ഭി​മാ​നം’ എ​ന്ന ചി​ന്താ​വി​ഷ​യം ആ​സ്‌​പ​ദ​മാ​ക്കി​യാ​ണ് പാ​ഠ്യ​പ​ദ്ധ​തി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റു​ഗാ​ന​ങ്ങ​ൾ, ക​ഥ​ക​ൾ, ക​ട​ങ്ക​ഥ​ക​ൾ, ക​വി​ത​ക​ൾ, ക​ളി​ക​ൾ തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.റ​വ. മാ​ത്യു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ യു​വ​ജ​ന സ​ഖ്യം വൈ​സ് പ്ര​സി​ഡ​ന്റും അ​ക്ഷ​ര ജ്യോ​തി ക​ൺ​വീ​ന​റു​മാ​യ ജ​സ്റ്റി​ൻ കെ. ​ഫി​ലി​പ്പ് സ്വാ​ഗ​ത പ്ര​സം​ഗം ന​ട​ത്തി.

റ​വ. ഫാ​ദ​ർ സി​ബി ബാ​ബു (സെ​ന്റ് ജോ​ൺ​സ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ച​ർ​ച്ച് മും​ബൈ, അ​ന്ധേ​രി) ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ജെ​ഫി​ൻ ഡാ​നി അ​ല​ക്സ്‌ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.സാ​മു​വേ​ൽ അ​നി​യ​ൻ വ​രി​ക​ൾ എ​ഴു​തി ഈ​ണം ന​ൽ​കി​യ ‘മ​ല​യാ​ള​മാ​ണെ​ന്റെ അ​ഭി​മാ​ന ഭാ​ഷ’ എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​നം യോ​ഗ​ത്തി​ൽ ആ​ല​പി​ച്ചു. യു​വ​ജ​ന സ​ഖ്യം സെ​ക്ര​ട്ട​റി എ​ബി​ൻ മാ​ത്യു ഉ​മ്മ​ൻ ന​ന്ദി അ​റി​യി​ച്ചു. അ​ക്ഷ​ര ജ്യോ​തി​യു​ടെ ക​ൺ​വീ​നേ​ഴ്സ് ആ​യി റോ​ജ​ൻ എ​ബ്ര​ഹാം റോ​യി, ജ​സ്റ്റി​ൻ കെ. ​ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ക്ഷ​ര​ജ്യോ​തി ക്ലാ​സു​ക​ൾ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ 11 മ​ണി മു​ത​ൽ ഒ​രു​മ​ണി വ​രെ ആ​യി​രി​ക്കും. 

Tags:    
News Summary - World Arab and Muslim leaders applaud Saudi leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.