ഹാജി ഇജാസ് ഗുലാം മുർതസ (ഇടത്തുനിന്ന് രണ്ടാമത്) സുഹൃത്തുക്കൾക്കൊപ്പം 

ഹാജി ഇജാസ് ഗുലാം മുർതസയെ അനുസ്മരിച്ച് മലയാളികളും

മനാമ: ബുധനാഴ്ച നിര്യാതനായ ഹാജി ഇജാസ് ഗുലാം മുർതസ (72)യുടെ ഓർമകളിൽ പ്രവാസി സമൂഹവും. പാകിസ്താനിൽനിന്ന് തയ്യൽ ജോലിക്കാരായി വർഷങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു ഇജാസ്.

പിന്നീട് ബഹ്റൈൻ പൗരത്വം നേടുകയും പിതാവിെന്‍റ ഓർമക്കായി ഗുലാം മുർതസ എന്ന ടെക്സ്റ്റയിൽസ് ഹോൾസെയിൽ, റീട്ടെയിൽ സ്ഥാപനം മനാമ സൂഖിൽ ആരംഭിക്കുകയും ചെയ്തു. അത് വഴി ഒട്ടേറെ ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളായ ചെറുകിട കച്ചവടക്കാരുടെ അത്താണിയായ മനുഷ്യസ്നേഹിയായിരുന്നു ഇജാസ് എന്ന് സാമൂഹിക പ്രവർത്തകനും പ്രവാസി കമീഷൻ അംഗവുമായ സുബൈർ കണ്ണൂർ അനുസ്മരിച്ചു.

എളിമയാർന്ന സ്വഭാവവും പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള ഹൃദയ വിശാലതയും കൈമുതലായുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹം. മനാമ സൂഖിനകത്ത് പ്രവർത്തിച്ച യുനൈറ്റഡ് ബാങ്കിൽ കറന്‍റ് അക്കൗണ്ട് തുടങ്ങാൻ നേരിട്ട് വന്ന് ഗാരന്റിനിൽക്കാൻ അദ്ദേഹം തയാറായ കാര്യവും സുബൈർ കണ്ണൂർ അനുസ്മരിച്ചു. നിരവധി തവണ ഇന്ത്യ സന്ദർശിച്ച അദ്ദേഹം കേരളം, മുംബൈ, ഗോവ എന്നിവിടങ്ങളിൽ ഒട്ടേറെ തവണ പോയിട്ടുണ്ട്.

അവസാനമായി, സുഹൃത്തിെന്‍റ മകെന്‍റ വിവാഹത്തിൽ പങ്കെടുക്കാനാണ് ഗോവ സന്ദർശിച്ചത്. സംസ്കാരം ബുധനാഴ്ച വൈകീട്ട് കുവൈത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു. 

Tags:    
News Summary - Malayalees also remember Haji Ijaz Ghulam Murtaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.