മനാമ: 17ാമത് മനാമ ഡയലോഗ് വിജയകരമായി സംഘടിപ്പിക്കാനായത് നേട്ടമാണെന്ന് ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭ യോഗം വിലയിരുത്തി. വിവിധ രാജ്യങ്ങളിൽനിന്നും മന്ത്രിമാരും സൈനിക നേതാക്കളും മറ്റും പങ്കെടുത്തത് ഡയലോഗിനെ ശ്രദ്ധേയമാക്കി. മേഖലയിലെ സമാധാനവും ശാന്തിയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി നിർദേശങ്ങളും ഡയലോഗ് മുന്നോട്ടുവെച്ചു.
ബ്രസീൽ പ്രസിഡൻറിെൻറ ബഹ്റൈൻ സന്ദർശനം വിജയകരമായിരുെന്നന്ന് വിലയിരുത്തി. ഹമദ് രാജാവുമായി നടത്തിയ കൂടിക്കാഴ്ചയും ചർച്ചകളും ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ സഹകരണത്തിന് വഴിയൊരുക്കുന്നതാണെന്നും വിലയിരുത്തി. മനാമ ഡയലോഗിൽ പങ്കെടുക്കാനെത്തിയവരുമായി ഹമദ് രാജാവ് നടത്തിയ കൂടിക്കാഴ്ചയും ശ്രദ്ധേയമായി. മേഖലയിലും അന്താരാഷ്ട്ര തലത്തിലും വളർച്ചയും പുരോഗതിയും കൈവരിക്കാനുതകുന്ന നിരവധി നിർദേശങ്ങളും ഡയലോഗിൽ ഉയർന്നിട്ടുണ്ട്.
രാജ്യത്ത് കൂടുതൽ എക്സിബിഷനുകളും സമ്മേളനങ്ങളും സംഘടിപ്പിക്കാൻ സാധിക്കുമെന്ന് കാബിനറ്റ് വിലയിരുത്തി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്ന ജ്വല്ലറി അറേബ്യ എക്സിബിഷൻ വിജയകരമായി നടത്താൻ കഴിഞ്ഞതിെൻറ പശ്ചാത്തലത്തിലാണ് ഇൗ വിലയിരുത്തൽ. രാജ്യത്തിെൻറ വികാസത്തിലും വളർച്ചയിലും യുവജനങ്ങളുടെ പങ്ക് അംഗീകരിക്കുന്നതിെൻറ ഭാഗമായി എല്ലാവർഷവും മാർച്ച് 25 യുവജന ദിനമായി ആചരിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി.
ബഹ്റൈെൻറ സാമ്പത്തിക ഉത്തേജനത്തിനായി വൻകിട വികസന പദ്ധതികളെക്കുറിച്ച് പഠനം നടത്താൻ മന്ത്രിതല സാമ്പത്തിക സമിതിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു.
30 ബില്യൺ ഡോളറിെൻറ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കുന്നതടക്കമുള്ള കാര്യങ്ങളാണ് ഇതിലുള്ളത്. ഇൻവെസ്റ്റ്മെൻറ് പാർക്ക്, വ്യവസായിക പാർക്ക്, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യം, പാർപ്പിടം, യുവജന-കായികം എന്നീ മേഖലകളിലുള്ള പദ്ധതികളും ഉൾക്കൊള്ളുന്നുണ്ട്. ഗ്രീസും ബഹ്റൈനും തമ്മിൽ രാഷ്ട്രീയ കൂടിയാലോചനയുമായി ബന്ധപ്പെട്ട സഹകരണത്തിന് കരാറിൽ ഒപ്പുവെക്കാനുള്ള നിയമകാര്യ മന്ത്രിതല സമിതിയുടെ നിർദേശവും അംഗീകരിച്ചു. ട്രാഫിക് വിഭാഗത്തിെൻറ വിവിധ സേവനങ്ങൾ ഓൺലൈനാക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ നിർദേശത്തിനും അംഗീകാരമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.