മനാമ: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്വന്തം പേരിൽ ബിസിനസ് തുടങ്ങാൻ അനുമതി നൽകുന്ന രൂപത്തിൽ 2015ലെ കൊമേഴ്സ്യൽ രജിസ്ട്രേഷൻ നിയമത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പാർലമെൻറിൽ ചൂടേറിയ ചർച്ച നടന്നു.നിലവിൽ സർക്കാർ ഉദ്യോഗസ്ഥർ സ്വന്തം പേരിൽ ബിസിനസ് തുടങ്ങുന്നത് നിയമവിരുദ്ധമാണ്.പുതിയ നടപടി ബഹ്റൈനികൾക്ക് അധിക വരുമാനം ലഭിക്കാൻ സഹായകമാകുമോ അതോ ഇത് സർക്കാർ ടെണ്ടറുകൾ ലഭിക്കാൻ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന കാര്യത്തിലാണ് ചർച്ച നടന്നത്. കോറം തികയാതെ വന്നതോടെ പാർലമെൻറ് അധ്യക്ഷൻ അഹ്മദ് അൽ മുല്ല െസഷൻ അവസാനിപ്പിക്കുകയായിരുന്നു.
പൊതുഇടങ്ങളിൽ നിരീക്ഷണ കാമറകളും സ്ക്രീനിങ് ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് സർക്കാറിനെ ചുമതലപ്പെടുത്തുന്ന നിർദേശത്തിനെതിരായും റോഡിലെ കാമറയിലും സെൻസറിലും പെട്ടതിനെ തുടർന്ന് കനത്ത പിഴ നൽകേണ്ടി വരുന്നതിനെ കുറിച്ചുള്ള ചർച്ച തുടങ്ങുന്നതിന് അനുകൂലമായും എം.പിമാർ വോട്ട് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.