മനാമ: ആറ് ഗൾഫ് രാജ്യങ്ങളിലായി ഐ.സി.എഫ് നേതൃത്വത്തിൽ നടന്ന മാസ്റ്റർ മൈൻഡ് ക്വിസ് മത്സരങ്ങൾക്ക് ഗ്രാൻഡ് ഫിനാലെയോടെ തിരശ്ശീല വീണു. ആറുരാജ്യങ്ങളിൽനിന്നുമുള്ള വിജയികൾ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരച്ചപ്പോൾ സൗദിയിൽനിന്നുമുള്ള അമ്മാർ മുഹമ്മദ് ഒന്നാം സ്ഥാനവും ഫാത്തിമ ഹുദ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മൂന്നാം സ്ഥാനം ബഹ്റൈനിൽ നിന്നുള്ള മുഹമ്മദ് യൂനുസ് നേടി. റബീഉൽ അവ്വൽ കാമ്പയിെൻറ ഭാഗമായി ഗൾഫ് നാടുകളിലെ മദ്റസ വിദ്യാർഥികൾക്ക് വേണ്ടിയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ഒന്നാം സമ്മാനത്തിനർഹനായ അമ്മാർ മുഹമ്മദ് റിയാദിലെ രിസലത്തുൽ ഇസ്ലാം മദ്റസയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
രണ്ടാം സ്ഥാനത്തെത്തിയ ഫാത്തിമ ഹുദ ജിദ്ദയിലെ ഇമാം റാസി മദ്റസയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയും മൂന്നാം സ്ഥാനത്തെത്തിയ മുഹമ്മദ് യൂനുസ് ബഹ്റൈൻ ഉമ്മുൽ ഹസമിലെ തഅലീമുൽ ഖുർആൻ മദ്റസ ആറാം ക്ലാസ് വിദ്യാർഥിയുമാണ്. വിജയികളെ ഐ.സി.എഫ് ഗൾഫ് കൗൺസിൽ പ്രസിഡൻറ് സയ്യിദ് അബ്ദുൽ റഹ്മാൻ ആറ്റക്കോയ തങ്ങൾ, സെക്രട്ടറി അസീസ് സഖാഫി മമ്പാട്, െഎ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി നേതാക്കൾ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.