മനാമ: ഐ.സി.എഫ് എജുക്കേഷന്‍ സമിതിക്ക് കീഴില്‍ ദേശീയ തലത്തില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് ക്വിസ് പ്രോഗ്രാം ശ്രദ്ധേയമായി. സെന്ട്രലുകളില്നിന്ന് വിജയികളായവരാണ് ദേശീയ തലത്തില്‍ മത്സരിച്ചത്. സീനിയര്‍ ആണ്‍കുട്ടികളില്‍ മുഹമ്മദ് അന്‍സിഫ് ഒന്നാംസ്ഥാനവും മുഹമ്മദ് ഹിഷാം രണ്ടാംസ്ഥാനവും കരസ്ഥമാക്കി.
സീനിയര്‍ പെണ്‍കുട്ടികളില്‍ ഹഫീഫ ഷെറിന്‍ ഒന്നാംസ്ഥാനവും നാഫിയ അബ്ദുല്‍ ലത്തീഫ് രണ്ടാംസ്ഥാനവും നേടി. ജൂനിയര്‍ പെണ്‍കുട്ടികളില്‍ ഹാനി കദീജ ഒന്നാംസ്ഥാനവും ഫാത്തിമ അബ്ദുറഹീം രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ജൂനിയര്‍ ആണ്‍കുട്ടികളില്‍ മുഹമ്മദ് ബര്‍ഹാന്‍ ലുഖ്മാന് ഒന്നാംസ്ഥാനവും മുഹമ്മദ് റിഹാന്‍ രണ്ടാംസ്ഥാനവും നേടി. പ്രമുഖ സൈക്കോളജിസ്റ്റും ട്രെയ്നറുമായി ഫാസില്‍ താമരശ്ശേരി ക്വിസ് പ്രോഗ്രാമിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.